അൽ നഇൗമിൽ തൊഴിലാളികളുടെ താമസ സ്ഥലത്തുണ്ടായ തീപിടിത്തം
Posted On
date_range Updated On
date_range ജോലിക്കാരുടെ താമസസ്ഥലത്ത് തീപിടിത്തം
കുവൈത്ത് സിറ്റി: കുവൈത്തിലെ വിദേശ ജോലിക്കാരുടെ താമസസ്ഥലത്ത് തീപിടിത്തം. അൽ നഇൗം സ്ക്രാപ് യാർഡിന് സമീപം തൊഴിലാളികൾക്ക് താമസിക്കാൻ ഒരുക്കിയ താൽക്കാലിക സംവിധാനത്തിൽ ഒന്നിലാണ് തീപിടിത്തമുണ്ടായത്. അൽ ശഖായ, ജഹ്റ എന്നിവിടങ്ങളിൽനിന്ന് അഗ്നിശമന യൂനിറ്റുകൾ എത്തി തീയണച്ചു. താമസസ്ഥലം പൂർണമായി കത്തിനശിച്ചു. ആർക്കും അപകടം സംഭവിച്ചിട്ടില്ല. തീപിടിത്തത്തിെൻറ കാരണം വ്യക്തമല്ല. അധികൃതർ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.