Posted On
date_range Updated On
date_range അപകടകരമായി ഡ്രൈവിങ് അന്വേഷണം ആരംഭിച്ചു
കുവൈത്ത് സിറ്റി: മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷക്ക് ഭീഷണിയാകുന്ന തരത്തിൽ അപകടകരമായി വാഹനമോടിച്ചയാളെ കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷ നിയന്ത്രണവകുപ്പ് അന്വേഷണം ആരംഭിച്ചു.
സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് നടപടി. സംഭവം ഗുരുതരമായ ഗതാഗത നിയമലംഘനമായാണ് ആഭ്യന്തര മന്ത്രാലയം കണക്കാക്കുന്നത്. ഇത്തരം നിയമലംഘകർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പുനൽകി. റോഡ് സുരക്ഷ നിലനിർത്തുന്നതിനും നിയമലംഘകരെ പിടികൂടുന്നതിനും പരിശോധന തുടരുമെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.