Posted On
date_range Updated On
date_range കുവൈത്തിൽ 256 ഇന്ത്യക്കാർ ഉൾപ്പെടെ 947 പേർക്ക് കൂടി കോവിഡ്
കുവൈത്ത് സിറ്റി: കുവൈത്തിൽ 256 ഇന്ത്യക്കാർ ഉൾപ്പെടെ 947 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആറുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 88 ആയി. ഇതുവരെ 11975 പേർക്കാർ കോവിഡ് സ്ഥിരീകരിച്ചത്.
വ്യാഴാഴ്ച 188 പേർ ഉൾപ്പെടെ 3451 പേർ രോഗമുക്തി നേടി. ബാക്കി 8436 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 175 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 2,31930 പേർ നിരീക്ഷണത്തിൽ കഴിയുന്നു.
ഫർവാനിയ ഗവർണറേറ്റിൽ 347, ജഹ്റ ഗവർണറേറ്റിൽ 118, അഹ്മദി ഗവർണറേറ്റിൽ 171, ഹവല്ലി ഗവർണറേറ്റിൽ 189, കാപിറ്റൽ ഗവർണറേറ്റിൽ 122 എന്നിങ്ങനെയാണ് പുതിയ കേസുകൾ. റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ജലീബ് അൽ ശുയൂഖ് 104, ഫർവാനിയ 102, ഖൈത്താൻ 79, ഹവല്ലി 68 എന്നിങ്ങനെയാണ് കൂടുതലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.