90 ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ 90 ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​ക്കി​ടെ ന​ട​ത്തി​യ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന കാ​മ്പ​യി​നി​ലാ​ണ് 90 ഇ​ല​ക്ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി​യ​തും 73 സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ച​തും.

മാ​ധ്യ​മ​ങ്ങ​ളു​ടെ നി​യ​മ​ലം​ഘ​നം നി​രീ​ക്ഷി​ക്കു​ന്ന സ​മി​തി​യു​ടെ ശി​പാ​ർ​ശ അ​നു​സ​രി​ച്ചാ​ണ് ന​ട​പ​ടി​യെ​ന്ന് വാ​ർ​ത്ത​വി​നി​മ​യ മ​ന്ത്രി ഹ​മ​ദ് റൂ​ഹു​ദ്ദീ​ൻ വ്യ​ക്ത​മാ​ക്കി. ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലു​ക​ളും സാ​റ്റ​ലൈ​റ്റ് ചാ​ന​ലു​ക​ളും നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ മ​ന്ത്രാ​ല​യം സ​മി​തി രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രാ​ല​യ വ​ക്താ​വ് അ​ൻ​വ​ർ മു​റാ​ദ് പ​റ​ഞ്ഞു.

ലൈ​സ​ൻ​സ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടു​ക​യും ഉ​ട​മ​ക​ൾ​ക്ക് 500 ദീ​നാ​ർ മു​ത​ൽ 5000 ദീ​നാ​ർ വ​രെ പി​ഴ​ചു​മ​ത്തു​ക​യും ചെ​യ്യു​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ലൈ​സ​ൻ​സ് ഇ​ഷ്യൂ ചെ​യ്ത് ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ല്ലെ​ങ്കി​ൽ​ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കും.

ഓ​ൺ​ലൈ​ൻ ന്യൂ​സ് പോ​ർ​ട്ട​ലു​ക​ൾ, ബു​ള്ള​റ്റി​നു​ക​ൾ, വാ​ർ​ത്താ​പ​ത്ര​ങ്ങ​ളു​ടെ​യും ചാ​ന​ലു​ക​ളു​ടെ​യും വെ​ബ്സൈ​റ്റു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ മു​ഴു​വ​ൻ വെ​ബ് അ​ധി​ഷ്ഠി​ത പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും നി​യ​മാ​നു​സൃ​ത നി​യ​ന്ത്ര​ണ​ത്തി​ന് വി​ധേ​യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ​ഇ​ല​ക്​​ട്രോ​ണി​ക്​ മീ​ഡി​യ നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​ക്കി​യ​തെ​ന്നും ഇ​ത് അ​നു​സ​രി​ക്കാ​ൻ മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ബാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ൻ​വ​ർ മു​റാ​ദ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - 90 of online media License revoked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.