വലീദ് അൽ ബദ്ർ
കുവൈത്ത് സിറ്റി: കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനിയിൽ 88 ശതമാനം സ്വദേശിവത്കരണം പൂർത്തിയായതായി കമ്പനി സി.ഇ.ഒ വലീദ് അൽ ബദ്ർ പറഞ്ഞു. ഇൗ വർഷം പുതുതായി നിയമിച്ച 217 തസ്തികകളിൽ 192 പേർ കുവൈത്തികളാണ്. കുവൈത്തികൾക്ക് പരിശീലനം നൽകി നിയമിക്കുന്നതിനാണ് മുൻഗണന നൽകുന്നത്.
സ്വദേശികളെ ലഭ്യമല്ലാത്ത തസ്തികകളിൽ മാത്രമാണ് വിദേശികളെ നിയമിക്കുന്നത്. ഇൗ വർഷം 73 കുവൈത്തികൾക്ക് പരിശീലനം നൽകി. ഇതുവരെ 800 പേർ സ്ട്രക്ചേർഡ് വർക്ക് ട്രെയിനിങ് പ്രോഗ്രാം കോഴ്സ് പൂർത്തിയാക്കിയതായി അദ്ദേഹം വ്യക്തമാക്കി. കെ.പി.സിയിലും അനുബന്ധ കമ്പനികളിലും അടുത്ത സാമ്പത്തിക വർഷത്തിൽ നേരിട്ടുള്ള വിദേശി നിയമനമുണ്ടാവില്ലെന്ന് പെട്രോളിയം മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരുടെ എണ്ണം കുറക്കുകയും ചെയ്യുമെന്നും മന്ത്രി പാർലമെൻറിൽ പറഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.