Posted On
date_range Updated On
date_range കുവൈത്തിൽ 845 പേർക്ക് കൂടി കോവിഡ്; 10 മരണം
കുവൈത്ത് സിറ്റി: കുവൈത്തിൽ 208 ഇന്ത്യക്കാർ ഉൾപ്പെടെ 845 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 24,112 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പത്തുപേർ കൂടി മരിച്ചതോടെ രാജ്യത്ത് കോവിഡ് മരണം 185 ആയി.
വ്യാഴാഴ്ച 752 പേർ ഉൾപ്പെടെ 8698 പേർ രോഗമുക്തി നേടി. ബാക്കി 15,229 പേരാണ് ചികിത്സയിലുള്ളത്. 197 പേർ തീവ്രപരിചരണ വിഭാഗത്തിലുണ്ട്. 282,341 പേർ നിരീക്ഷണത്തിൽ കഴിയുന്നു.
ഫർവാനിയ ഗവർണറേറ്റിൽ 255 പേർ, അഹ്മദി ഗവർണറേറ്റിൽ 222 പേർ, ജഹ്റ ഗവർണറേറ്റിൽ 189 പേർ, ഹവല്ലി ഗവർണറേറ്റിൽ 96 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 83 പേർ എന്നിങ്ങനെയാണ് പുതിയ കേസുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.