കുവൈത്തിൽ 841 പേർക്ക്​ കൂടി കോവിഡ്​; ആറു മരണം

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 232 ഇന്ത്യക്കാർ ഉൾപ്പെടെ 841 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചവർ 15,691 ആയി. ആറുപേർ കൂടി മരിച്ചതോടെ കോവിഡ്​ മരണം 118 ആയി.

തിങ്കളാഴ്​ച 246 പേർ ഉൾപ്പെടെ 4339 പേർ രോഗമുക്​തി നേടി. ബാക്കി 11,234 പേരാണ്​ ചികിത്സയിലുള്ളത്​. ഇതിൽ 161 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 248,314 പേർ നിരീക്ഷണത്തിൽ കഴിയുന്നു.

ഫർവാനിയ ഗവർണറേറ്റ്​ 284, ഹവല്ലി ഗവർണറേറ്റ്​ 212, അഹ്​മദി ഗവർണറേറ്റ്​ 166, ജഹ്​റ ഗവർണറേറ്റ്​ 97, കാപിറ്റൽ ഗവർണറേറ്റ്​ 82 എന്നിങ്ങനെയാണ്​ പുതിയ കേസുകൾ

Tags:    
News Summary - 841 more covid case in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.