കുവൈത്തിൽ ക​ഴി​ഞ്ഞ വ​ർ​ഷം പി​ടി​കൂ​ടി​യ​ത്​ 71 ദ​ശ​ല​ക്ഷം ദീ​നാ​റി​​ന്റെ മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം പി​ടി​കൂ​ടി​യ​ത്​ 71 ദ​ശ​ല​ക്ഷം ദീ​നാ​ർ വി​ല​മ​തി​ക്കു​ന്ന വി​വി​ധ മ​യ​ക്കു​മ​രു​ന്നു​ക​ളും മ​ദ്യ​വും. ആ​റു​ ദ​ശ​ല​ക്ഷം ദീ​നാ​ർ വി​പ​ണി മൂ​ല്യ​മു​ള്ള 1750 കി​ലോ ക​ഞ്ചാ​വ്, ആ​റു​ ദ​ശ​ല​ക്ഷം ദീ​നാ​ർ മൂ​ല്യ​മു​ള്ള 223 കി​ലോ കെ​മി​ക്ക​ൽ ഡ്ര​ഗ്​​സ്, ഏ​ഴു​ ദ​ശ​ല​ക്ഷം ദീ​നാ​ർ മൂ​ല്യ​മു​ള്ള 190 കി​ലോ ഷാം​ബു, 3600 കു​പ്പി വി​ദേ​ശ മ​ദ്യം, 48 ബാ​ര​ൽ ത​ദ്ദേ​ശ നി​ർ​മി​ത മ​ദ്യം എ​ന്നി​വ​യും 2021ൽ ​പി​ടി​കൂ​ടി. മൂ​ന്നു​ ല​ക്ഷം ദീ​നാ​റാ​ണ്​ പി​ടി​കൂ​ടി​യ മ​ദ്യ​ത്തി​​ന്റെ മൂ​ല്യം.

മ​യ​ക്കു​മ​രു​ന്ന്​ കേ​സി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം 3150 പേ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​വ​രി​ലെ വി​ദേ​ശി​ക​ളെ സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്ക്​ നാ​ടു​ക​ട​ത്തി. ആ​കെ അ​റ​സ്​​റ്റി​ലാ​യ​വ​രി​ൽ 1650 പേ​ർ കു​വൈ​ത്തി​ക​ളും 300 പേ​ർ ഈ​ജി​പ്​​തു​കാ​രു​മാ​ണ്. ഇ​ന്ത്യ, സി​റി​യ, ല​ബ​നാ​ൻ, ബം​ഗ്ലാ​ദേ​ശ്, പാ​കി​സ്താ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ്​ ബാ​ക്കി​യു​ള്ള​വ​ർ.

Tags:    
News Summary - 71 million dinars worth of alcohol And drugs siezed In Kuwait last year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.