Posted On
date_range Updated On
date_range കുവൈത്തിൽ 703 പേർക്ക് കൂടി കോവിഡ്; 538 പേർക്ക് രോഗമുക്തി
കുവൈത്ത് സിറ്റി: കുവൈത്തിൽ 703 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 50,644 പേർക്കാണ് വൈറസ് ബാധിച്ചത്. തിങ്കളാഴ്ച 538 പേർ ഉൾപ്പെടെ 41,001 പേർ രോഗമുക്തി നേടി. അഞ്ചുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 373 ആയി. ബാക്കി 9270 പേരാണ് ചികിത്സയിലുള്ളത്. 152 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
അഹ്മദി ഗവർണറേറ്റിൽ 209, ജഹ്റ ഗവർണറേറ്റിൽ 180, ഫർവാനിയ ഗവർണറേറ്റിൽ 131, ഹവല്ലി ഗവർണറേറ്റിൽ 115, കാപിറ്റൽ ഗവർണറേറ്റിൽ 68 എന്നിങ്ങനെയാണ് പുതിയ കേസുകൾ.
റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ സഅദ് അൽ അബ്ദുല്ല 40, ജാബിർ അൽ അലി 32, ജലീബ് അൽ ശുയൂഖ് 24, സബാഹ് അൽ സാലിം 24, അൽ വഹ 24, സാൽമിയ 23 എന്നിങ്ങനെയാണ് പുതിയ കേസുകൾ. 463 കുവൈത്തികൾക്കും 240 വിദേശികൾക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.