കുവൈത്ത് സിറ്റി: കുവൈത്തിലെ ഉന്നത ബാങ്ക് തസ്തികകളിൽ 70 ശതമാനം സ്വദേശിവത്കരണം സാധ്യമാക്കും. ഉന്നത മാനേജ്മെൻറ്, മിഡിൽ മാനേജ്മെൻറ് തസ്തികകളാണ് സ്വദേശിവത്കരിക്കുന്നത്. ഇൗ തോത് സാധ്യമാക്കാനുള്ള വ്യക്തമായ പദ്ധതി തയാറാക്കി സമർപ്പിക്കാൻ സെൻട്രൽ ബാങ്ക് തദ്ദേശീയ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ജൂൺ അവസാനത്തിനുമുമ്പ് പദ്ധതി സമർപ്പിക്കാനാണ് സെൻട്രൽ ബാങ്കിെൻറ നിർദേശം. ബാങ്കുകളുടെ ഉന്നത, മധ്യ മാനേജ്മെൻറുകളിൽ ഇന്ത്യക്കാർ ഉൾപ്പെടെ നിരവധി വിദേശികൾ ഉണ്ട്. ഉയർന്ന തസ്തികകളിൽ കുവൈത്തികൾക്ക് പരിശീലനം നൽകാൻ ആവശ്യമായ വിദേശികളെ മാത്രം നിലനിർത്താനാണ് നിർദേശം.
കൃത്യനിർവഹണത്തിന് സ്വദേശികൾ പ്രാപ്തരാവുന്ന മുറക്ക് ഇവരെയും ഒഴിവാക്കും. സർക്കാർ ജോലി കഴിഞ്ഞാൽ സ്വദേശികൾക്ക് ഏറെ താൽപര്യമുള്ളതും ബാങ്കിങ് മേഖലയിലാണ്. എത്രയൊക്കെ പ്രോത്സാഹനം നൽകിയിട്ടും സ്വകാര്യമേഖലയിൽ ജോലിയെടുക്കാൻ തദ്ദേശീയർ വേണ്ടത്ര താൽപര്യമെടുക്കുന്നില്ല. തന്ത്രപ്രധാന മേഖലയിൽ വിദേശി സാന്നിധ്യം ഇല്ലാതാക്കുക എന്ന ലക്ഷ്യവും പുതിയ നീക്കത്തിന് പിന്നിലുണ്ട്. പുതുതായി പഠിച്ചിറങ്ങുന്ന യുവാക്കൾക്ക് ഉൾപ്പെടെ തൊഴിൽ കണ്ടെത്താനാണ് സർക്കാർ പദ്ധതി തയാറാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.