Posted On
date_range Updated On
date_range കുവൈത്തിൽ 692 പേർക്ക് കോവിഡ്; മൂന്നുമരണം
കുവൈത്ത് സിറ്റി: കുവൈത്തിൽ 165 ഇന്ത്യക്കാർ ഉൾപ്പെടെ 692 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ കോവിഡ് ബാധിച്ചവർ 23,267 ആയി. മൂന്നുപേർ കൂടി മരിച്ചതോടെ കോവിഡ് മരണം 175 ആയി.
ബുധനാഴ്ച 640 പേർ രോഗമുക്തി നേടി. ഇതുവരെ 7946 പേരാണ് രോഗമുക്തരായത്. ബാക്കി 15146 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 193 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 278,945 പേരാണ് നിരീക്ഷണത്തിലുള്ളത്.
ഫർവാനിയ ഗവർണറേറ്റിൽ 197 പേർ, അഹ്മദി ഗവർണറേറ്റിൽ 191 പേർ, ജഹ്റ ഗവർണറേറ്റിൽ 146 പേർ, ഹവല്ലി ഗവർണറേറ്റിൽ 86 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 72 പേർ എന്നിങ്ങനെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.