Posted On
date_range Updated On
date_range കുവൈത്തിൽ ഇന്ന് കോവിഡ് രോഗികളേക്കാൾ രോഗമുക്തർ
കുവൈത്ത് സിറ്റി: കുവൈത്തിൽ ചൊവ്വാഴ്ച പുതിയ കോവിഡ് ബാധിതരേക്കാൾ അധികം രോഗമുക്തർ. 200 ഇന്ത്യക്കാർ ഉൾപ്പെടെ 608 പേർ രോഗികളായപ്പോൾ 685 പേർ രോഗമുക്തി നേടി. ഇതുവരെ രോഗമുക്തി നേടിയത് 7306 പേരാണ്.
ഇതുവരെ രാജ്യത്ത് 22,575 പേർക്ക് കോവിഡ് ബാധിച്ചു. 15,097 പേരാണ് ചികിത്സയിലുള്ളത്. 196 പേർ ഗുരുതരാവസ്ഥയിലാണ്. ഏഴുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 172 ആയി.
ഫർവാനിയ ഗവർണറേറ്റിൽ 180 പേർ, അഹ്മദി ഗവർണറേറ്റിൽ 175 പേർ, ഹവല്ലി ഗവർണറേറ്റിൽ 114 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 78 പേർ, ജഹ്റ ഗവർണറേറ്റിൽ 61 പേർ എന്നിങ്ങനെയാണ് പുതിയ കേസുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.