representational image
കുവൈത്ത് സിറ്റി: അമിത വേഗത കുറക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി സഥാപിച്ച കാമറിയിൽ ആദ്യ ദിവസങ്ങളിൽ തന്നെ കണ്ടെത്തിയത് റെക്കോഡ് ലംഘനങ്ങൾ.
വഫ്ര റോഡിൽ (റോഡ് 306) കാമറ സംവിധാനം പ്രവർത്തിപ്പിച്ചതിന്റെ നാലാം ദിവസം 6,062 വേഗത ലംഘനങ്ങൾ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വഫ്രയ്ക്കും മിന അബ്ദുല്ലക്കും ഇടയിലുള്ള റോഡിലെ ദൂരവും വേഗതയും കാമറവഴി അളക്കാനാകും.
ഗതാഗത നിയമലംഘനങ്ങളും അപകടങ്ങളും ഒഴിവാക്കാൻ വാഹനമോടിക്കുന്നവർ വേഗപരിധി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ജനറൽ ഡിപ്പാർട്ട്മെന്റ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.