കുവൈത്തിൽ 606 പേർക്ക്​ കൂടി കോവിഡ്​; 684 പേർക്ക്​ രോഗമുക്​തി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 606 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 64,379 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. തിങ്കളാഴ്​ച 684 പേർ ഉൾപ്പെടെ 55,057 പേർ രോഗമുക്​തി നേടി. അഞ്ചുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 438 ആയി. ബാക്കി 8884 പേരാണ്​ ചികിത്സയിലുള്ളത്​.  121 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

3828 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​. 358 കുവൈത്തികൾക്കും 248 വിദേശികൾക്കുമാണ്​ പുതുതായി വൈറസ്​ സ്ഥിരീകരിച്ചത്​. അഹ്​മദി ഗവർണറേറ്റിൽ 170 പേർ, ഫർവാനിയ ഗവർണറേറ്റിൽ 152 പേർ, ജഹ്​റ ഗവർണറേറ്റിൽ 152 പേർ, ഹവല്ലി ഗവർണറേറ്റിൽ 70 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 70 പേർ എന്നിങ്ങനെയാണ്​ കോവിഡ്​ ബാധിതരായത്​.

Tags:    
News Summary - 606 more covid case in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.