അ​ഞ്ചു​ദി​വ​സ​ത്തി​നി​ടെ 505 പേ​രെ നാ​ടു​ക​ട​ത്തി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ല്‍ ക​ഴി​ഞ്ഞ അ​ഞ്ചു​ദി​വ​സ​ത്തി​നി​ടെ നാ​ടു​ക​ട​ത്തി​യ​ത് 505 പ്ര​വാ​സി​ക​ളെ. ജ​നു​വ​രി 19 മു​ത​ൽ 23 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ന​ട​ത്തി​യ സു​ര​ക്ഷ പ​രി​ശോ​ധ​ന​യി​ല്‍ 461 നി​യ​മ​ലം​ഘ​ക​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ-​ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് അ​സ്സ​ബാ​ഹി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് സു​ര​ക്ഷ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി​യ​ത്.

അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ർ, വി​വി​ധ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​ർ, മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​കാ​ർ,സ​ദാ​ചാ​ര വി​രു​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ എ​ന്നി​ങ്ങ​നെ ഗൗ​ര​വ കു​റ്റ​ങ്ങ​ളി​ൽ പി​ടി​യി​ലാ​കു​ന്ന​വ​ർ​ക്ക് ത​ട​വും നാ​ടു​ക​ട​ത്ത​ലു​മാ​ണ് ശി​ക്ഷ. ത​ട​വു​ശി​ക്ഷ ഇ​ല്ലാ​ത്ത​വ​രെ നാ​ടു​ക​ട​ത്ത​ൽ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം ക​യ​റ്റി​വി​ടു​ക​യു​മാ​ണ് പ​തി​വ്. സാ​ധു​ത​യു​ള്ള യാ​ത്ര ടി​ക്ക​റ്റ്, പാ​സ്‌​പോ​ർ​ട്ട് അ​ല്ലെ​ങ്കി​ൽ എം​ബ​സി ന​ൽ​കി​യ യാ​ത്ര​രേ​ഖ എ​ന്നി​വ കൈ​വ​ശം ഉ​ള്ള​വ​രെ അ​ധി​കം വൈ​കാ​തെ ക​യ​റ്റി​വി​ടു​ന്നു​ണ്ട്.

തൊ​ഴി​ൽ വി​പ​ണി​യി​ൽ നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​രെ പി​ന്തു​ട​ർ​ന്ന് ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത് തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പൊ​തു സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നാ​യി രാ​ജ്യ​ത്തി​ന്റെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. താ​മ​സ നി​യ​മം ലം​ഘി​ക്കു​ന്ന​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​ൻ പൊ​തു സു​ര​ക്ഷ, റെ​സ്‌​ക്യൂ, ട്രാ​ഫി​ക് പ​ട്രോ​ളി​ങ്ങു​ക​ളും ശ​ക്ത​മാ​ണ്.

Tags:    
News Summary - 505 people were deported

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.