കുവൈത്ത് സിറ്റി: പ്ലസ് ടു, എസ്.എസ്.എൽ.സി കഴിഞ്ഞ വിദ്യാർത്ഥികൾക്കായി ഗാന്ധി സ്മൃതി കുവൈത്ത് കരിയർ ഗൈഡൻസ് വെബിനാർ സംഘടിപ്പിച്ചു. പ്രമുഖ കൺസൾട്ടന്റായ ജേക്കബ് മാത്യു ഉദ്ഘാടനം ചെയ്തു. ഗാന്ധി സ്മൃതി കുവൈത്ത് പ്രസിഡന്റ് പ്രചോദ് ഉണ്ണി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മധു മാഹി സ്വാഗതം പറഞ്ഞു.
സ്ലേനിയ പെയ്റ്റൺ പ്രാർത്ഥനാ ഗീതം ആലപിച്ചു. കരിയർ വിദഗ്ദ്ധൻ അബ്ദുൽ ബാസിത് ക്ലാസ്സ് നയിച്ചു. രക്ഷാധികാരി റെജി സെബാസ്റ്റ്യൻ, ജയിംസ് മോഹൻ എന്നിവർ സംസാരിച്ചു. വനിതാ ചെയർപേഴ്സൺ ഷിബ പെയ്റ്റൺ അവതാരികയായി. ജോബി തോമസ് കുഴിമറ്റം പരിപാടികൾ ഏകോപിപ്പിച്ചു. ട്രഷറർ പി.കെ.സജിൽ നന്ദി പറഞ്ഞു. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും രക്ഷിതാക്കളും ഓൺലൈൻ വെബിനാറിൽ പങ്കെടുത്തു. ഗാന്ധി സ്മൃതി വൈസ് പ്രസിഡന്റ് റൊമാനസ് പെയ്റ്റോൺ, ജോയിൻ സെക്രട്ടറി ബിജു അലക്സാണ്ടർ,
മറ്റു ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, മെമ്പർമാർ വനിതാ വേദി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.