കുവൈത്ത് സിറ്റി: ഫർവാനിയയിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷ-ഗതാഗത പരിശോധനയിൽ നിരവധി നിയമലംഘകർ പിടിയിലായി.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്. താമസ കാലാവധി കഴിഞ്ഞ 21 പേരെയും, സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടിയ 11 പേരെയും അധികൃതർ കസ്റ്റഡിയിലെടുത്തു. മൂന്നു പ്രായപൂർത്തിയാകാത്ത കുട്ടികളെ ജുവനൈൽ കോടതിക്ക് കൈമാറി.
പരിശോധനക്കിടയിൽ 496 ട്രാഫിക് ലംഘനങ്ങൾ രേഖപ്പെടുത്തി. പൊതുജന സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഉറപ്പാക്കാൻ ഇത്തരം പരിശോധനകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.