Posted On
date_range Updated On
date_range 467 പേർക്ക് കൂടി കോവിഡ്; 536 പേർക്ക് രോഗമുക്തി
കുവൈത്ത് സിറ്റി: കുവൈത്തിൽ 467 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 39,145 പേർക്കാണ് വൈറസ് ബാധിച്ചത്. ശനിയാഴ്ച 536 പേർ
ഉൾപ്പെടെ 30,726 പേർ രോഗമുക്തി നേടി. ആറുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 319 ആയി. ബാക്കി 8100 പേരാണ് ചികിത്സയിലുള്ളത്.
ഫർവാനിയ ഗവർണറേറ്റിൽ 112 പേർ, അഹ്മദി ഗവർണറേറ്റിൽ 109 പേർ, ജഹ്റ ഗവർണറേറ്റിൽ 123 പേർ, ഹവല്ലി ഗവർണറേറ്റിൽ 70 പേർ, കാപിറ്റൽ
ഗവർണറേറ്റിൽ 53 പേർ എന്നിങ്ങനെയാണ് പുതിയ കേസുകൾ.
റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ഫർവാനിയ 38, നസീം 21, തൈമ 19, സഅദ് അൽ അബ്ദുല്ല 17, ജാബിർ അൽ അലി 17, സബാഹ് അൽ സാലിം 16എന്നിങ്ങനെയാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 268 കുവൈത്തികൾക്കും 199 വിദേശികൾക്കുമാണ് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.