Posted On
date_range Updated On
date_range 454 പേർക്ക് കൂടി കോവിഡ്; 877 പേർക്ക് രോഗമുക്തി
കുവൈത്ത് സിറ്റി: കുവൈത്തിൽ 41 ഇന്ത്യക്കാർ ഉൾപ്പെടെ 454 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 35,920 പേർക്കാണ് വൈറസ് ബാധിച്ചത്. ഞായറാഴ്ച 877 പേർ ഉൾപ്പെടെ 26,759 പേർ രോഗമുക്തി നേടി. ഏഴുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 296 ആയി. ബാക്കി 8865 പേരാണ് ചികിത്സയിലുള്ളത്.
ഫർവാനിയ ഗവർണറേറ്റിൽ 153 പേർ, അഹ്മദി ഗവർണറേറ്റിൽ 88 പേർ, ജഹ്റ ഗവർണറേറ്റിൽ 107 പേർ, ഹവല്ലി ഗവർണറേറ്റിൽ 66 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 40 പേർ എന്നിങ്ങനെയാണ് പുതിയ കേസുകൾ.
റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ജലീബ് അൽ ശുയൂഖ് 32, ഫർവാനിയ 34, അർദിയ 23, അബ്ദലി 20, ജഹ്റ 19, ഖൈത്താൻ 15 എന്നിങ്ങനെയാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. കുവൈത്തികൾ 193, ഇൗജിപ്തുകാർ 68, ബംഗ്ലാദേശികൾ 35 എന്നിവർക്കാർക്ക് ഇന്ത്യക്കാരെ കൂടാതെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.