Posted On
date_range Updated On
date_range കുവൈത്തിൽ 388 പേർക്ക് കൂടി കോവിഡ്; 526 പേർക്ക് രോഗമുക്തി
കുവൈത്ത് സിറ്റി: കുവൈത്തിൽ 388 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 68,299 പേർക്കാണ് വൈറസ് ബാധിച്ചത്. തിങ്കളാഴ്ച 526 പേർ ഉൾപ്പെടെ 59,739 പേർ രോഗമുക്തി നേടി. നാലുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 461 ആയി. ബാക്കി 8099 പേരാണ് ചികിത്സയിലുള്ളത്. 126 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 2038 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. 282 കുവൈത്തികൾക്കും 106 വിദേശികൾക്കുമാണ് പുതുതായി വൈറസ് ബാധിച്ചത്. അഹ്മദി ഗവർണറേറ്റിൽ 113 പേർക്കും ഫർവാനിയ ഗവർണറേറ്റിൽ 86 പേർക്കും ജഹ്റ ഗവർണറേറ്റിൽ 83 പേർക്കും കാപിറ്റൽ ഗവർണറേറ്റിൽ 63 പേർക്കും ഹവല്ലി ഗവർണറേറ്റിൽ 43 പേർക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.