Posted On
date_range Updated On
date_range കുവൈത്തിൽ ഒരാഴ്ചക്കുള്ളിൽ 26,771 ട്രാഫിക് നിയമലംഘനം
കുവൈത്ത് സിറ്റി: സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനും ട്രാഫിക് നിയമങ്ങളിലെ വീഴ്ച കണ്ടെത്തുന്നതിന്റെയും ഭാഗമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക് ആറു ഗവർണറേറ്റുകളിലും പരിശോധന സംഘടിപ്പിച്ചു. പരിശോധനയിൽ 26,771 നിയമലംഘനം രജിസ്റ്റർ ചെയ്തു. 125 വാഹനങ്ങളും 26 സൈക്കിളും പിടിച്ചെടുത്തു. ഗതാഗത ലംഘനത്തിന് 12 പേരെ അറസ്റ്റ് ചെയ്തു.
താമസനിയമം ലംഘിച്ചതിന് മൂന്നുപേരും അറസ്റ്റിലായി. അറസ്റ്റിലായ എല്ലാവരെയും അധികൃതർക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.