Posted On
date_range Updated On
date_range കുവൈത്തിൽ ലഹരിമരുന്നുമായി 22 പേർ പിടിയിൽ
കുവൈത്ത് സിറ്റി: ലഹരിമരുന്നുമായി ബന്ധപ്പെട്ട 13 വ്യത്യസ്ത കേസുകളിലായി 22 പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. കടത്തുന്നതിനും വ്യക്തിപരമായ ഉപയോഗത്തിനുമായി കൈവശം വെച്ച ലഹരിമരുന്നുകളും വസ്തുക്കളും പിടിയിലായവരിൽ നിന്ന് പിടിച്ചെടുത്തു. 466 ഗ്രാം മെത്താംഫെറ്റമിൻ (ക്രിസ്റ്റൽ മെത്ത്), 350 ഗ്രാം ഹെറോയിൻ, രാസവസ്തുക്കൾ പൂശിയ 148 എ-4 പേപ്പർ, 100 സൈകോട്രോപിക് ഗുളികൾ, 70 ഗ്രാം മരിജ്വാന, 30 ഗ്രാം മരിജ്വാന വിത്ത്, 20 ഗ്രാം ഹാഷിഷ് തുടങ്ങിയവ പിടിച്ചെടുത്തു.
ലഹരിമരുന്ന് കടത്തിനെതിരായ പോരാട്ടം ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിനുമുള്ള നടപടികൾ എന്നിവ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിച്ചെടുത്ത വസ്തുക്കളും പ്രതികളെയും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.