കുവൈത്ത് സിറ്റി: രാജ്യത്ത് സർക്കാർ മേഖലയിൽ തൊഴിൽ തേടുന്ന സ്വദേശികളുടെ എണ്ണം സർവകാല റെക്കോഡിലെത്തി.
സിവിൽ സർവിസ് കമീഷൻ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജരീദ ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം സർക്കാർ തൊഴിലിന് അപേക്ഷ നൽകി കാത്തിരിക്കുന്ന സ്വദേശികളുടെ എണ്ണം 7,316 ആണ്. ഇതിൽ പുരുഷന്മാർ 2504ഉം വനിതകൾ 4812ഉം ആണ്. ആഗസ്റ്റ് 25ഓടെ ഇത് 8000 കടക്കുമെന്നാണ് കരുതുന്നത്. ഇത് സർവകാല റെക്കോഡ് ആണ്. തൊഴിൽ നൽകുന്നത് സിവിൽ സർവിസ് കമീഷൻ വഴി മാത്രമാക്കിയ 1999ലാണ് ഇതിന് മുമ്പ് ഏറ്റവും കൂടുതൽ പേർ ഈ പട്ടികയിൽ വന്നത്.
തൊഴിലിന് അപേക്ഷ നൽകിയവരിൽ 6476 പേർ കുവൈത്ത് സർവകലാശാലയിൽനിന്ന് ബിരുദമെടുത്തവരാണ്. 840 പേർ മറ്റു സ്ഥാപനങ്ങളിൽനിന്ന് ഉന്നത വിദ്യാഭ്യാസം നേടിയവരാണ്. അപേക്ഷ നൽകിയവരോട് സിവിൽ സർവിസ് കമീഷൻ രേഖകൾ ഹാജരാക്കാനും ഇൻറർവ്യുവിന് എത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. ബലിപെരുന്നാളിന് ശേഷം മാത്രമാണ് ഇവർക്ക് ജോലി നൽകുകയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സ്വകാര്യമേഖലയിൽ തൊഴിലെടുക്കാൻ സ്വദേശികളെ േപ്രരിപ്പിക്കുന്നതിന് സർക്കാർ വിവിധ ആനുകൂല്യങ്ങൾ നൽകുന്നുവെങ്കിലും ഈ മേഖലയോട് വിമുഖത കാണിക്കുന്നതാണ് പൊതുവെയുള്ള പ്രവണത. എല്ലാവർക്കും സർക്കാർ ജോലി നൽകൽ പ്രായോഗികമല്ലെന്ന് തൊഴിൽ മന്ത്രി ഹിന്ദ് അസ്സബീഹ് വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.