പാരാലിമ്പിക്സിലെ വേഗരാജാവ്  കുവൈത്തില്‍നിന്ന്

കുവൈത്ത് സിറ്റി: റിയോ ഒളിമ്പിക്സിലെ ഉജ്ജ്വല പ്രകടനത്തിന് ശേഷം കായിക മേഖലയില്‍ കുവൈത്തിന് മറ്റൊരു പൊന്‍തൂവല്‍. ബ്രസീലില്‍ നടക്കുന്ന പാരാലിമ്പിക് ഒളിമ്പിക്സില്‍ നൂറുമീറ്റര്‍ വീല്‍ചെയര്‍ മത്സരത്തില്‍ വിജയിച്ച് അല്‍ മുതൈരിയാണ് രാജ്യത്തിന്‍െറ അഭിമാനമായത്്. അല്‍ മുതൈരിയെ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് എന്നിവര്‍ അഭിനന്ദിച്ചു. കഠിനപ്രയത്നത്തിലൂടെ ചരിത്രപരമായ നേട്ടം കൊയ്ത് അദ്ദേഹം രാജ്യത്തിന്‍െറ യുവതയുടെയും അഭിമാനമായെന്നും ഭിന്നശേഷിയുള്ളവര്‍ക്കും പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കും ആത്മവിശ്വാസം നല്‍കുന്നതാണ് അദ്ദേഹത്തിന്‍െറ നേട്ടമെന്നും അമീര്‍ അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.