വി.കെ. സിങ് കുവൈത്ത് ആഭ്യന്തരമന്ത്രിയുമായി ചര്‍ച്ച നടത്തി

കുവൈത്ത് സിറ്റി: രണ്ടുദിവസത്തെ ഒൗദ്യോഗിക സന്ദര്‍ശനത്തിന് കുവൈത്തിലത്തെിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ. സിങ് കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് സബാഹ് ഖാലിദ് അഹ്മദ് അസ്സബാഹ്, വിദേശകാര്യ സഹമന്ത്രി ഖാലിദ് സുലൈമാന്‍ ജാറുല്ല എന്നിവരുമായി കൂടിക്കാഴ്ച നടത്തി. 
ഒൗദ്യോഗിക ഗള്‍ഫ് പര്യടന ഭാഗമായി ഖത്തറില്‍നിന്ന് ചൊവ്വാഴ്ച രാവിലെ ഒമ്പതിനാണ് ജനറല്‍ വി.കെ. സിങ് രാജ്യത്തത്തെിയത്. ഉഭയകക്ഷി സൗഹൃദം, വിവിധ മേഖലകളിലെ സഹകരണം. മേഖലയിലെ പൊതുപ്രശ്ങ്ങള്‍ എന്നിവ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിന്‍, ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സുഭാശിഷ് ഗോള്‍ഡാര്‍ തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനിടെ ഭരണതലത്തിലെ മറ്റു ഉന്നതരുമായും വി.കെ. സിങ് കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ബുധനാഴ്ച രാവിലെ എംബസി അങ്കണത്തില്‍ രാഷ്ട്രപിതാവിന്‍െറ വെങ്കല പ്രതിമയുടെ അനാച്ഛാദനം മന്ത്രി നിര്‍വഹിക്കും. 
വൈകീട്ട്  അഞ്ചരക്ക് മാധ്യമപ്രവര്‍ത്തകരെ കാണുമെന്നും എംബസി അറിയിച്ചിട്ടുണ്ട്. വൈകീട്ട് ഏഴിന് എംബസി ഓഡിറ്റോറിയത്തില്‍ നടക്കുന്ന  പ്രവാസി പ്രതിനിധികളുടെ യോഗത്തിലും അദ്ദേഹം സംബന്ധിക്കും. കുവൈത്തില്‍ താമസരേഖകള്‍ ഇല്ലാതെ കഴിയുന്നവരെയും സാങ്കേതിക കാരണങ്ങളാല്‍ നാടുകടത്തല്‍ കേന്ദ്രങ്ങളിലും എംബസി ഷെല്‍ട്ടറിലും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ  നാട്ടിലത്തെിലത്തെിക്കല്‍, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനികളിലെ ഇന്ത്യക്കാരായ തൊഴിലാളികളുടെ ശമ്പള പ്രശ്നം, നഴ്സിങ് മേഖലയുമായി ബന്ധപ്പെട്ട ആശങ്കകള്‍ തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയെ നേരിട്ട് ധരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസി സംഘടനാ പ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും. രാജ്യത്തെ ഏറ്റവും വലിയ വിദേശി സമൂഹം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്ങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം വഴിയൊരുക്കുമെന്ന  പ്രതീക്ഷയിലാണ് കുവൈത്തിലെ ഇന്ത്യക്കാര്‍.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.