?????? ??????? ?????????? ?????? ?????? ?????? ???????????? ???????????????? ????????? ?????? ????????? ???? ???????????? ???? ???????? ???? ????? ???.???? ??????????

കെഫാക് സോക്കര്‍ ലീഗ്: മാക് കുവൈത്തിനും കേരള ചലഞ്ചേഴ്സിനും ജയം

കുവൈത്ത് സിറ്റി: കെഫാക്ക് സോക്കര്‍ ലീഗ് മത്സരങ്ങളില്‍ മാക് കുവൈത്തിനും കേരള ചലഞ്ചേഴ്സിനും യങ് ഷൂട്ടേഴ്സിനും സോക്കര്‍ കേരളക്കും വിജയം. കഴിഞ്ഞ ദിവസം ഗ്രൂപ് എയില്‍ നടന്ന ആദ്യ മത്സരത്തില്‍ പൊരുതിക്കളിച്ച അല്‍ ശബാബ് എഫ്.സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മാക് കുവൈത്ത് പരാജയപ്പെടുത്തി. 
വിജയികള്‍ക്ക് വേണ്ടി ഷൈന്‍ മാര്‍ഷല്‍, ബെന്‍ ക്രിസ്റ്റല്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. രണ്ട് ഗോളുകള്‍ നേടിയ ഷൈന്‍ മാര്‍ഷലാണ് മാന്‍ ഓഫ് ദ മാച്ച്. രണ്ടാം മത്സരത്തില്‍ കേരളാ ചലഞ്ചേഴ്സ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കേരള സ്റ്റാറിനെ മറികടന്നു. ചലഞ്ചേഴ്സിന് വേണ്ടി മുത്തു, വിനോജ്, രമേശ് എന്നിവര്‍ ഓരോ ഗോള്‍ നേടിയപ്പോള്‍ മുഹമ്മദ് അമീന്‍ കേരള സ്റ്റാറിന് വേണ്ടി ആശ്വാസഗോള്‍ നേടി. വാശിയേറിയ മൂന്നാം മത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാടിയ ചാമ്പ്യന്‍സ് എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് യങ് ഷൂട്ടേഴ്സ് കീഴടക്കി. യങ് ഷൂട്ടേഴ്സ് താരം സെബാസ്റ്റ്യനെ കളിയിലെ താരമായി തെരഞ്ഞെടുത്തു. അവസാന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ സോക്കര്‍ കേരള ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് സില്‍വര്‍ സ്റ്റാര്‍ കുവൈത്തിനെ പരാജയപ്പെടുത്തി തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി. റംഷീദ് തംബുസ്, നിധീഷ്, ശ്യാം എന്നിവരാണ് വിജയികള്‍ക്ക് വേണ്ടി ഗോളുകള്‍ നേടിയത്. 
കളിയിലെ താരമായി സോക്കര്‍ കേരളയുടെ ബിനോജിനെ തെരഞ്ഞെടുത്തു. എല്ലാ ആഴ്ചയിലും മിഷറഫ് പബ്ളിക് അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍  വൈകീട്ട് നാലുമുതല്‍ രാത്രി ഒമ്പതുവരെയാണ് മത്സരങ്ങള്‍. കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കാനുള്ള സൗകര്യം ഒരുക്കിയതായി കെഫാക് ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 66619649, 99534500, 99288672.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.