കുവൈത്ത് സിറ്റി: കുവൈത്ത് സര്‍ക്കാറിന് റഡാര്‍ സംവിധാനം വില്‍ക്കാനുള്ള നീക്കത്തിന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍െറ അംഗീകാരം. 194 മില്യന്‍ ഡോളര്‍ ചെലവിലാണ് കുവൈത്ത് അമേരിക്കയില്‍നിന്ന് റഡാര്‍ സംവിധാനം വാങ്ങുന്നത്. ആറ് ഹ്രസ്വദൂര സംവിധാനവും ഒരു ദീര്‍ഘദൂര സംവിധാനവുമാണ് അമേരിക്ക നല്‍കുന്നത്.
അമേരിക്കന്‍ ഡിഫന്‍സ് സെക്യൂരിറ്റി കോഓപറേഷന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചതാണിത്. അതിര്‍ത്തി ഭാഗത്ത് സുരക്ഷാനിരീക്ഷണത്തിനാണിത് ഉപയോഗിക്കുക.
സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നത് സംബന്ധിച്ച് കുവൈത്ത് അധികൃതര്‍ക്ക് പരിശീലനവും നല്‍കും. ലോക്ഹീല്‍ മാര്‍ട്ടിന്‍, നോര്‍ത്രോപ് ഗ്രൂമ്മാന്‍, റായ്തെയോണ്‍ എന്നീ കമ്പനികളിലൊന്നാവും റഡാര്‍ സംവിധാനം നിര്‍മിച്ചുനല്‍കുക.
കരാര്‍ ലഭിക്കാന്‍ മൂന്നു കമ്പനികളും ശ്രമിക്കുന്നുണ്ട്. രഹസ്യനിരീക്ഷണത്തിനായി രാജ്യാതിര്‍ത്തിയില്‍ ചുറ്റിക്കറങ്ങുന്ന എയര്‍ക്രാഫ്റ്റുകള്‍ ഇനി റഡാറുകളുടെ കണ്ണില്‍പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.