കുവൈത്ത് സിറ്റി: ഇന്ത്യയില്‍ 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയതുമൂലമുണ്ടായ പ്രതിസന്ധി സംബന്ധിച്ച് കുവൈത്തിലെ മണി എക്സ്ചേഞ്ചുകളോട് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് വിശദീകരണം തേടി.
ഓരോ മണി എക്സ്ചേഞ്ചിലും ഒന്നുമുതല്‍ മൂന്നുകോടി രൂപ വരെ പഴയ നോട്ടുകള്‍ ഉണ്ടെന്നാണ് വിവരം. ഓരോ മണി എക്സ്ചേഞ്ച് സ്ഥാപനത്തിലും ഇത്തരം എത്ര നോട്ടുകളുണ്ടെന്നും ഇവ എന്തു ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നുമാണ് സെന്‍ട്രല്‍ ബാങ്ക് ആരാഞ്ഞത്.
ഇതിന് കൃത്യമായ മറുപടി നല്‍കാന്‍ സ്ഥാപനങ്ങള്‍ക്ക് കഴിയുന്നില്ല. കയറ്റിറക്കുമതി ലൈസന്‍സ് പ്രകാരം ഇന്ത്യയില്‍നിന്നത്തെിക്കുന്ന രൂപയാണ് മണി എക്സ്ചേഞ്ചുകളുടെ കൈവശം പ്രധാനമായും ഉള്ളത്. ആഭ്യന്തര വിപണിയില്‍ ക്രയവിക്രയത്തിലൂടെ ശേഖരിച്ച നോട്ടുകളുമുണ്ട്. കറന്‍സി പിന്‍വലിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസി റിസര്‍വ് ബാങ്കിന്‍െറ മാര്‍ഗനിര്‍ദേശം തേടിയിട്ടുണ്ട്. എന്നാല്‍, ഇതുവരെ മാര്‍ഗനിര്‍ദേശമൊന്നും ലഭിച്ചിട്ടില്ളെന്നാണ് വിവരം.
ഇന്ത്യയില്‍നിന്ന് വരുമ്പോള്‍ കൊണ്ടുവന്ന 500, 1000 കറന്‍സികള്‍ കൈവശമുള്ള പ്രവാസികളും പഴയ നോട്ട് കൈവശമുള്ള മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളും എന്തുചെയ്യണമെന്നതു സംബന്ധിച്ചാണ് അംബാസഡര്‍ സുനില്‍ ജെയിന്‍ റിസര്‍വ് ബാങ്കിന്‍െറ മാര്‍ഗനിര്‍ദേശം തേടിയത്.
നാട്ടിലുള്ളവര്‍ക്ക് ഡിസംബര്‍ 30നകം ബാങ്കുകളില്‍നിന്നും മറ്റും മാറ്റിയെടുക്കാന്‍ അവസരമുണ്ട്. അടുത്തൊന്നും നാട്ടില്‍ പോവാത്ത വിദേശ ഇന്ത്യക്കാരാണ് ബുദ്ധിമുട്ടിലായത്.
ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശത്തുപോവുമ്പോള്‍ 25,000 രൂപ അടിയന്തരാവശ്യങ്ങള്‍ക്കായി പണമായി സൂക്ഷിക്കാന്‍ അനുമതിയുണ്ട്. ഇതനുസരിച്ച് 500, 1000 നോട്ടുകള്‍ സൂക്ഷിച്ചവരാണ് വെട്ടിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.