കുവൈത്ത് സിറ്റി: ദേശാടനത്തിനത്തെുന്നതുള്‍പ്പെടെ രാജ്യത്ത് 407 ഇനം പക്ഷികളെ നിരീക്ഷണത്തിലൂടെ കണ്ടത്തെിയതായി കുവൈത്ത് പരിസ്ഥിതി സംരക്ഷണ സമിതിക്ക് കീഴിലെ പക്ഷിനിരീക്ഷണ വിഭാഗം മേധാവി സഅദ് അല്‍നൂരി പറഞ്ഞു. മേയ് 11ന് സംഘടിപ്പിച്ച ലോക ദേശാടനപ്പക്ഷി ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തുള്ള പക്ഷികളുടെയും ദേശാടനം വഴിയത്തെുന്ന പക്ഷികളുടെയും ആവാസ വ്യവസ്ഥകളെ അതുപോലെ സംരക്ഷിക്കേണ്ടതിന്‍െറ പ്രധാന്യം എടുത്തുപറഞ്ഞ അദ്ദേഹം ഇക്കാര്യത്തിലെ മനുഷ്യരുടെ കൈകടത്തലുകള്‍ ഈ ജീവികളുടെ വംശനാശത്തിന് ഇടവരുത്തിയേക്കുമെന്ന് അഭിപ്രായപ്പെട്ടു. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യങ്ങളിലാണ് രാജ്യത്ത് ദേശാടന പക്ഷികളത്തെുന്നത്. ആഗസ്റ്റ് പകുതി മുതല്‍ ജനുവരിവരെയാണ് അതില്‍ ഒരു ഘട്ടം. വടക്കന്‍ മേഖലകളായ സൈബീരിയ, റഷ്യ, തുര്‍ക്കി, ഇറാഖ് എന്നിവിടങ്ങളില്‍നിന്നുള്ള പക്ഷികള്‍ കാലാവസ്ഥ അനുകൂലമായ അറേബ്യന്‍ ഉപദ്വീപുകള്‍ ലക്ഷ്യമാക്കി പറക്കുന്നതിനിടെയാണ് കുവൈത്തിലത്തെുന്നത്. നീണ്ടയാത്രക്കിടെ വിശ്രമിക്കാനും തുടര്‍ന്ന് പറക്കാനുള്ള ഊര്‍ജം സംഭരിക്കാനുമായി രാജ്യത്തെ ചില പ്രദേശങ്ങളില്‍ ഇവ തമ്പടിക്കുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് സന്താനോല്‍പാദനവും മറ്റും നടത്തിയതിനുശേഷം തിരിച്ച് തങ്ങളുടെ നാടുകള്‍ ലക്ഷ്യമാക്കി പറക്കുന്ന കാലത്താണ് വീണ്ടും ദേശാടന പ്പക്ഷികള്‍ രാജ്യത്തിറങ്ങുന്നത്. എല്ലാ വര്‍ഷവും ഫെബ്രുവരി മുതല്‍ മേയ്വരെ തെക്കന്‍ മേഖലയായ അറേബ്യന്‍ ഉപദ്വീപുകളില്‍നിന്ന് വടക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്രക്കിടെ ദേശാടന പക്ഷികള്‍ രണ്ടാമത് കുവൈത്തിലത്തെും. പ്രത്യേക തരം പരുന്തുകള്‍, ഫ്ളെമിംഗോ ഇനത്തില്‍പ്പെട്ട പക്ഷികള്‍, താറാവിനോട് സാമ്യം പുലര്‍ത്തുന്ന തരത്തിലുള്ള പക്ഷികള്‍ എന്നിവയാണ് രാജ്യത്തത്തെുന്ന ദേശാടന പക്ഷികളില്‍ അധികവുമെന്നാണ് കണ്ടത്തൊനായത്. കുവൈത്തിലെ ജനവാസം കുറഞ്ഞ നീര്‍ത്തടങ്ങള്‍ക്ക് സമീപവും മറ്റും ഒന്നു രണ്ട് ദിവസങ്ങള്‍ കഴിച്ചുകൂട്ടിയതിന്ശേഷമാണ് അടുത്ത ലക്ഷ്യത്തിലേക്ക് സാധാരണ ഈ പക്ഷികള്‍ പറക്കാറ്.
എന്നാല്‍, ഇത്തരം പക്ഷികളെ പിടികൂടാന്‍ ചിലരെങ്കിലും നടത്തുന്ന വിഴവിട്ട ശ്രമങ്ങള്‍ അടുത്തിടെ ദേശാടനപ്പക്ഷികളുടെ വരവില്‍ കുറവ് വരുത്തിയിട്ടുണ്ടെന്ന് സഅദ് അല്‍നൂരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.