കുവൈത്ത് സിറ്റി: സംഘര്‍ഷമേഖലയായ യമനില്‍ സമാധാനം പുന$സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസഭ മുന്‍കൈയെടുത്ത് കുവൈത്തില്‍ നടത്തിവന്ന സമാധാന വീണ്ടും ത്രിശങ്കുവിലായി. സൗദി നേതൃത്വത്തിലുള്ള സഖ്യസേന വെടിനിര്‍ത്തല്‍ ലംഘിച്ചതായി ആരോപിച്ച് ഹൂതിവിഭാഗം ചര്‍ച്ചയില്‍നിന്ന് വിട്ടുനിന്നതോടെയാണിത്. ശനിയാഴ്ച സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ യമനില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടിരുന്നു.
യമനിലെ വടക്കന്‍ പ്രവിശ്യയായ നേഹമില്‍ സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിനിര്‍ത്തല്‍ ലംഘിച്ചുകൊണ്ടുള്ള ഈ ആക്രമണം അംഗീകരിക്കാനാവില്ല -ഹൂതിവിഭാഗം പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. ഹൂതിവിഭാഗം നേരത്തേ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയായിരുന്നു നേഹമിലെ വ്യോമാക്രമണമെന്നും ഹൂതി സായുധവിഭാഗത്തില്‍പെട്ടവര്‍ മാമ്രാണ് കൊല്ലപ്പെട്ടതെന്നുമാണ് സര്‍ക്കാര്‍ഭാഗത്തിന്‍െറ വിശദീകരണം. സഖ്യസേന സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. തുടര്‍ച്ചയായ രണ്ടാം ആഴ്ചയാണ് കുവൈത്തില്‍ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ച തടസ്സപ്പെടുന്നത്. ഏപ്രില്‍ 30ന് ഹൂതിവിഭാഗം വെടിനിര്‍ത്തല്‍ ലംഘിച്ചു എന്നാരോപിച്ച് സര്‍ക്കാര്‍വിഭാഗം ചര്‍ച്ചയില്‍നിന്ന് പിന്മാറിയിരുന്നു.
ജി.സി.സിയുടെയും കുവൈത്തിന്‍െറയും മധ്യസ്ഥശ്രമങ്ങളുടെ ഫലമായി മൂന്നു ദിവസത്തെ ഇടവേളക്കുശേഷമാണ് പിന്നീട് ഇരുവിഭാഗങ്ങളും ചാര്‍ച്ചാമേശയിലത്തെിയത്. അതിനിടെയാണ് വെടിനിര്‍ത്തല്‍ ലംഘനത്തെച്ചൊല്ലി വീണ്ടും ചര്‍ച്ച വഴിമുട്ടിയിരിക്കുന്നത്. ഇരുവിഭാഗങ്ങളെയും അനുനയിപ്പിക്കാന്‍ ശ്രമം നടന്നുകൊണ്ടിരിക്കുകയാണെന്നും അക്കാര്യത്തില്‍ പ്രതീക്ഷയുണ്ടെന്നും ചര്‍ച്ചക്ക് നേതൃത്വം നല്‍കുന്ന ഐക്യരാഷ്ട്രസഭ പ്രത്യേക ദൂതന്‍ ഇസ്മാഈല്‍ വലദുശൈഖ് അഹ്മദ് പറഞ്ഞു.
പുറത്തായ പ്രസിഡന്‍റ് അബ്ദുല്ല സാലിഹിന്‍െറ പിന്തുണയോടെ ഹൂതികള്‍ സര്‍ക്കാറിനെതിരായ പോരാട്ടം ശക്തമാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് സൗദിയുടെ നേതൃത്വത്തില്‍ യമനില്‍ സൈനികനടപടിക്ക് തുടക്കംകുറിച്ചത്. ഇതോടെ രൂക്ഷമായ സംഘര്‍ഷത്തിന് ഇതുവരെ അറുതിയായിട്ടില്ല. 6400ഓളം പേര്‍ കൊല്ലപ്പെടുകയും 28 ലക്ഷത്തോളം പേര്‍ അഭയാര്‍ഥികളാവുകയും ചെയ്തു.
ഈ പശ്ചാത്തലത്തില്‍ പ്രശ്നത്തിന് ഉടന്‍ പരിഹാരം കണ്ടില്ളെങ്കില്‍ മേഖലയുടെ സുരക്ഷയെ സാരമായി ബാധിക്കുമെന്ന് തിരിച്ചറിഞ്ഞാണ് കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് ഐക്യരാഷ്ട്രസഭയുടെ സഹായത്തോടെ സമാധാനചര്‍ച്ചക്ക് മുന്‍കൈയെടുത്തത്. കഴിഞ്ഞമാസം 21നാണ് കുവൈത്തില്‍ ചര്‍ച്ചക്ക് തുടക്കമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.