അബ്ബാസിയ: മലയാളിയുടെ വാഹനം മോഷണം പോയി. തൃശൂര്‍ ഒല്ലൂര്‍ സ്വദേശി വിമലിന്‍െറ 2\26720 നമ്പര്‍ വൈറ്റ് മിസ്തുബിഷി ഹാഫ്ലോറിയാണ് അബ്ബാസിയ രുചി റസ്റ്റോറന്‍റിന് സമീപത്തെ പാര്‍ക്കിങ്ങില്‍നിന്ന് മോഷണം പോയത്.
തിങ്കളാഴ്ച രാത്രി ഒമ്പത് മണിക്ക് ജോലി കഴിഞ്ഞുവന്ന് നിര്‍ത്തിയിട്ട വണ്ടി ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് എടുക്കാന്‍ എത്തിയപ്പോഴാണ് മോഷണം പോയത് അറിഞ്ഞത്. ജലീബ് അല്‍ശുയൂഖ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. വിവരം ലഭിക്കുന്നവര്‍ 60758918 എന്ന നമ്പറില്‍ അറിയിക്കണമെന്ന് വിമല്‍ അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.