കുവൈത്ത് സിറ്റി: ആഭ്യന്തരമന്ത്രാലയം അതിര്‍ത്തി സെനിക വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി ബ്രിഗേഡിയര്‍ ഫുആദ് അല്‍ ഇന്‍സി രാജ്യത്തെ കര, നാവിക അതിര്‍ത്തികള്‍ സന്ദര്‍ശിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുകയും സൈനികര്‍ക്ക് പെരുന്നാള്‍ ആശംസകള്‍ നേരുകയും ചെയ്തു.
രാജ്യത്തിന്‍െറ വടക്കന്‍ അതിര്‍ത്തിയായ അബ്ദലിയില്‍നിന്നാണ് സന്ദര്‍ശനം ആരംഭിച്ചത്. അതിര്‍ത്തി സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ ഫൈസല്‍ ഈസ അദ്ദേഹത്തെ സ്വീകരിച്ചു. അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന്‍െറയും കിരീടാവകാശി ശൈഖ് നവാഫ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന്‍െറയും
ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ഖാലിദ് അസ്സബാഹിന്‍െറയും ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി സുലൈമാന്‍ ഫഹദുല്‍ ഫഹദിന്‍െറയും പെരുന്നാള്‍ ആശംസകള്‍ അദ്ദേഹം സൈനികര്‍ക്ക് കൈമാറി. മറ്റു കര അതിര്‍ത്തികളിലും നാവിക സുരക്ഷാ കേന്ദ്രങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തി.
ബ്രിഗേഡിയര്‍ മുഹമ്മദ് യൂസുഫ്, മിജ്ബില്‍ ഫഹദ് അര്‍റശീദി, യൂസുഫ് സഈദ്, ഫൈസല്‍ മുത്ലഖ്, സാലിം ഫൗദരി, താരിഖ് ഇബ്രാഹീം, അബ്ദുറഊഫ് അലി ശര്‍റാഹ് എന്നിവരും അദ്ദേഹത്തെ അനുഗമിച്ചി
രുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.