കുവൈത്ത് സിറ്റി: തീപിടിത്തത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച കോട്ടയം വാകത്താനം കീച്ചേരില്‍ ലിജു കുര്യക്കോസിന്‍െറ (44) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച വൈകീട്ടത്തെ എമിറേറ്റ്സ് വിമാനത്തിലാണ് കൊണ്ടുപോയത്. നാലുവര്‍ഷമായി ജഹ്റയിലെ സ്വദേശി വീട്ടില്‍ ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്ന ലിജുവിന് ഈമാസം 17നാണ് താമസസ്ഥലത്തെ അടുക്കളയില്‍വെച്ച് പൊള്ളലേറ്റത്. തീപിടിത്തമുണ്ടായപ്പോള്‍ മുറിയില്‍നിന്ന് ഇറങ്ങി ഓടിയെങ്കിലും മാര്‍ച്ച് മൂന്നിന് നാട്ടിലേക്ക് പോകുന്നതിനുവേണ്ടി എടുത്തുവെച്ച ടിക്കറ്റ് എടുക്കാന്‍ മുറിയിലേക്ക് തിരിച്ചുകയറിയപ്പോള്‍ മേല്‍ക്കൂര പെട്ടെന്ന് ശരീരത്തിലേക്ക് വീണ് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നത് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് കെ.കെ.എം.എ സന്നദ്ധസേവാ വിഭാഗമായ മാഗ്നെറ്റ് പ്രവര്‍ത്തകരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.