കുവൈത്ത് സിറ്റി: ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ ദേശീയ, വിമോചന ദിനാഘോഷങ്ങളുടെ പ്രധാന ചടങ്ങുകള്‍ നടക്കുന്ന അറേബ്യന്‍ ഗള്‍ഫ് സ്ട്രീറ്റില്‍ സൈന്യത്തെ വിന്യസിച്ചെന്ന വാര്‍ത്ത പ്രതിരോധ മന്ത്രാലയം നിഷേധിച്ചു.
രാജ്യത്ത് ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഗള്‍ഫ് സ്ട്രീറ്റ് റോഡില്‍ സുരക്ഷക്കായി സായുധ സൈനികരെ നിയോഗിച്ചതായി സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നുണ്ട്.
എന്നാല്‍, വിശ്വാസയോഗ്യമല്ലാത്ത അടിസ്ഥാനരഹിതമായ വാര്‍ത്തകളാണ് അതെന്നും ദേശീയ, വിമോചനാഘോഷങ്ങളുടെ കാര്‍ണിവലുള്‍പ്പെടെ പരിപാടികള്‍ അരങ്ങേറുന്ന അറേബ്യന്‍ സ്ട്രീറ്റില്‍ സൈനിക വിന്യാസം നടത്തിയിട്ടില്ളെന്നും മന്ത്രാലയം വ്യക്തമാക്കി. തങ്ങളുടെ അടുത്തത്തെിയ വാര്‍ത്തകളുടെ വിശ്വാസ്യത ഉറപ്പുവരുത്തിയശേഷമേ പ്രചരിപ്പിക്കാവൂ എന്നും ഇക്കാര്യത്തില്‍ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവര്‍ ജാഗ്രത കാണിക്കണമെന്നും പ്രതിരോധ മന്ത്രാലയത്തിലെ പബ്ളിക് റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് എല്ലാവരോടും ആവശ്യപ്പെട്ടു. ദേശീയദിനത്തിന്‍െറ ആഘോഷപ്പൊലിമ കുറക്കുന്നതിനുവേണ്ടി ആരോ നടത്തുന്ന ശ്രമങ്ങളാണ് ഇതിന്‍െറ പിന്നിലെന്നും അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.