വ്യാജ തൊഴില്‍വിസാ നിര്‍മാണം: സ്വദേശിയുള്‍പ്പെടെ രണ്ടുപേര്‍ കസ്റ്റഡിയില്‍

കുവൈത്ത് സിറ്റി: വ്യാജ വിസാനിര്‍മാണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ  രഹസ്യാന്വേഷണ വിഭാഗം കസ്റ്റഡിയിലെടുത്തു. ആഭ്യന്തമന്ത്രാലയത്തില്‍ ജോലിചെയ്യുന്ന സ്വദേശി ഉദ്യോഗസ്ഥനെയും ഒരു സ്വകാര്യകമ്പനിയിലെ അറബ് വംശജനായ മന്‍ദൂബിനെയുമാണ് കസ്റ്റഡിയിലെടുത്തത്. വ്യാജ വിസ തരപ്പെടുത്തിക്കൊടുക്കുന്നതിന് സ്വദേശി നിശ്ചിത തുക പ്രതിഫലം ഈടാക്കിയിരുന്നു. ഇങ്ങനെ ലഭിക്കുന്ന ഓരോ വിസക്കും വിദേശികളില്‍നിന്ന് 1500 ദീനാര്‍വരെ കമ്പനി ഉടമകള്‍ വാങ്ങിയിരുന്നതായി കണ്ടത്തെിയിട്ടുണ്ട്. ഇവരെ പ്രത്യേകം കേന്ദ്രത്തിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.