അമീര്‍ എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി

കുവൈത്ത് സിറ്റി: അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയെ സന്ദര്‍ശിച്ച് കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച ഉച്ചക്ക് ബക്കിങ്ഹാം കൊട്ടാരത്തിലത്തെിയാണ് രാജ്ഞിയുമായി അമീര്‍ സൗഹൃദസംഭാഷണം നടത്തിയത്. രാജകുമാരന്‍ ഫിലിപ് രണ്ടാമനും കൂടെയുണ്ടായിരുന്നു. വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് അല്‍ഖാലിദ് അസ്സബാഹ്, നാഷനല്‍ ഗാര്‍ഡ് മേധാവി ശൈഖ് മിശ്അല്‍ അല്‍ജാബിര്‍ അസ്സബാഹ് എന്നിവരും അമീറിനൊപ്പമുണ്ടായിരുന്നു.
 ബ്രിട്ടനില്‍ കഴിഞ്ഞ ദിവസം നടന്ന സിറിയയെ സഹായിക്കാന്‍ സന്നദ്ധരായ രാജ്യങ്ങളുടെ നാലാമത് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് അമീര്‍ ലണ്ടനിലത്തെിയത്. 
ഇതിന് മുമ്പ് നടന്ന മൂന്ന് സിറിയന്‍ സഹായ ഉച്ചകോടികള്‍ക്കും ആതിഥ്യം വഹിച്ച രാജ്യത്തിന്‍െറ അമരക്കാരന്‍ എന്ന നിലക്ക് ബ്രിട്ടീഷ് രാഞ്ജിയില്‍നിന്നുള്‍പ്പെടെ വലിയ ആദരവാണ് അമീറിന് ലഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.