കുവൈത്ത് സിറ്റി: അന്താരാഷ്ട്ര വിപണിയില്‍ കുവൈത്ത് പെട്രോളിന്‍െറ വിലയില്‍ ദിനംപ്രതി കുറവ് വന്നുകൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യത്തില്‍ വിവിധ മേഖലകളിലേതുപോലെ ആരോഗ്യ മന്ത്രാലയത്തിലും സാമ്പത്തിക അച്ചടക്കവും മിതത്വവും ഉറപ്പുവരുത്തുമെന്ന് മന്ത്രി ഡോ. അലി അല്‍ ഉബൈദി വ്യക്തമാക്കി.
വ്യാഴാഴ്ച അവന്യൂസ് മാളില്‍ മന്ത്രാലയത്തിന്‍െറ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജീവന്‍ രക്ഷാ പരിശീലന കാമ്പയിനില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതീവ പ്രാധാന്യത്തോടെ പരിഗണിക്കേണ്ട ചില രോഗികള്‍ക്ക് വിദേശ രാജ്യങ്ങളിലെ ഉയര്‍ന്ന ആശുപത്രികളില്‍ സര്‍ക്കാര്‍ ചെലവില്‍ സൗജന്യ ചികിത്സയാണ് നല്‍കിവരുന്നത്. വിദഗ്ധ ഡോക്ടര്‍മാരുടെ ശിപാര്‍ശയോടെ നടത്തുന്ന ഇത്തരം വിദേശ ചികിത്സകള്‍ക്ക് പ്രതിവര്‍ഷം ഭീമമായ സംഖ്യയാണ് ആരോഗ്യമന്ത്രാലയം ചെലവഴിച്ചുകൊണ്ടിരിക്കുന്നത്.
രോഗിയെ കൂടാതെ രോഗിയെ പരിചരിക്കാനായി അനുഗമിക്കുന്ന രണ്ടുപേര്‍ക്ക് 100 ദീനാര്‍ വീതമാണ് ഇതുവരെ നല്‍കിയിരുന്നത്. ഇത് വെട്ടിച്ചുരുക്കി അനുഗമിക്കുന്നവരില്‍ ആദ്യത്തെ ആളുടേത് 75 ദീനാറും രണ്ടാമന്‍േറത് 50 ദീനാറുമാക്കിയതായി മന്ത്രി വെളിപ്പെടുത്തി. അതേസമയം, രോഗങ്ങളുടെ അവസ്ഥ പരിഗണിച്ച് വിദേശ ചികിത്സക്ക് അര്‍ഹനായ ഒരു രോഗിയുടെ ചികിത്സാ ചെലവില്‍ പരമാവധി എത്ര കുറവ് വരുത്തണമെന്നകാര്യം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക സമിതി രൂപവത്കരിച്ചിട്ടുണ്ട്. ഏതായാലും ഇക്കാര്യത്തില്‍ മുന്‍കാലങ്ങളിലേതുപോലെയായിരിക്കില്ല ഇനിയുള്ള നടപടികളെന്നും ചെലവുചുരുക്കല്‍ ശക്തമായി നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.