കുവൈത്ത് സിറ്റി: സെന്‍റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ അബ്ബാസിയ പാകിസ്താന്‍ ഇംഗ്ളീഷ് സ്കൂളില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ കൊല്‍ക്കത്ത ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദിവന്നാസ്യോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. എന്‍.ഇ.സി.കെ അഡ്മിനിസ്ട്രേറ്റര്‍ കെ.പി. കോശി മുഖ്യപ്രഭാഷണം നടത്തി. ഇടവക വികാരി ഫാ. സഞ്ജു ജോണ്‍ അധ്യക്ഷത വഹിച്ചു. സെന്‍റ് ഗ്രിഗോറിയോസ് മഹാഇടവക വികാരി ഫാ. രാജു തോമസ്, അഹ്മദി സെന്‍റ് തോമസ് പഴയപള്ളി വികാരി ഫാ. കുര്യന്‍ ജോണ്‍, കെ.ഇ.സി.എഫ് പ്രസിഡന്‍റ് ഫാ. സാംജി കെ. സാം, സെന്‍റ്
ബേസില്‍ ഇടവക വികാരി ഫാ. ഷാജി ജോഷ്വ, ഫാ. പി.സി. വര്‍ഗീസ്, ഓര്‍ത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഷാജി എബ്രഹാം, ജെയ്സണ്‍ പി. വര്‍ഗീസ്, ഇടവക ട്രസ്റ്റി കെ. രാജു, സെക്രട്ടറി ബിനു തോമസ്, ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ജനറല്‍ കണ്‍വീനര്‍ മാത്യൂസ് ഉമ്മന്‍ എന്നിവര്‍ സംസാരിച്ചു. സുവനീര്‍ ഫാ. രാജു തോമസിനുനല്‍കി മെത്രാപ്പൊലീത്ത പ്രകാശനം ചെയ്തു. സണ്‍ഡേ സ്കൂളിന്‍െറയും മറ്റ് ആധ്യാത്മിക സംഘടനകളുടെയും നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി.
വില്‍സരാജ് കെ.ജെ. ബിനോയ്, ജൂലിയ, റബേക്ക എന്നിവര്‍ അണിനിരന്ന ‘ബീറ്റ്സ് ഓഫ് മ്യൂസിക്’ ഗാനമേളയുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.