കുവൈത്ത് സിറ്റി: തളിപ്പറമ്പ് പരിയാരം സി.എച്ച് സെന്‍റര്‍ കുവൈത്ത് ചാപ്റ്റര്‍ കമ്മിറ്റി സാന്ത്വന സ്പര്‍ശം എന്ന പേരില്‍ കാരുണ്യ കൂട്ടായ്മ സംഘടിപ്പിച്ചു.
ഫര്‍വാനിയ അല്‍ ഹൈതം റോയല്‍ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ കുവൈത്തിലെ വ്യാപാര വാണിജ്യ പ്രമുഖര്‍, വിവിധ സംഘടനാ പ്രതിനിധികള്‍, കെ.എം.സി.സി നേതാക്കള്‍, ജീവകാരുണ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രസിഡന്‍റ് കെ.കെ.പി. ഉമ്മര്‍ കുട്ടി അധ്യക്ഷത വഹിച്ചു. കെ.എം.സി.സി പ്രസിഡന്‍റ് കെ.ടി.പി അബ്ദുറഹ്മാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഫാറൂഖ് ഹമദാനി മുഖ്യപ്രഭാഷണം നടത്തി. ഗഫൂര്‍ വയനാട്, എ.കെ. അബ്ദുല്‍ റസാഖ്, എ.കെ. മുഹമ്മദ്, അസ്ലം കുറ്റിക്കാട്ടൂര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എസ്. അഷ്റഫ് സ്വാഗതവും ജാബിര്‍ അരിയില്‍ നന്ദിയും പറഞ്ഞു.
സിഎച്ച് സെന്‍ററിന്‍െറ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്‍ററി പ്രദര്‍ശനം, ഡയാലിസിസ് കിറ്റ് ശേഖരണം, ലൈഫ് ടൈം മെംബര്‍ഷിപ് സ്വീകരിക്കല്‍ തുടങ്ങിയവയുണ്ടായി. പരിപാടിക്ക് മുബഷിര്‍ നാടുകാണി, ശിഹാബ് ഇരിക്കൂര്‍, ഹാഫിസ് മാട്ടൂല്‍, മുസ്തഫ ഏഴോം, ഹൈദര്‍ പെരുമാളാബാദ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.