കുവൈത്ത് സിറ്റി: കേരള അസോസിയേഷൻ കുവൈത്തിെൻറ ആഭിമുഖ്യത്തിൽ കണിയാപുരം രാമചന്ദ്രൻ സ്മാരക നാലാമത് ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് ഒരുക്കം പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ 16ന് ഉച്ചക്ക് രണ്ടുമുതൽ ഖൈത്താൻ ഇന്ത്യൻ കമ്യുണിറ്റി സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി. മേളയെ പ്രദർശന വിഭാഗം, മത്സര വിഭാഗം, ഓപൺ ഫോറം എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. ജൂറി അംഗങ്ങളായി നാട്ടിൽനിന്ന് സണ്ണി ജോസഫ്, സി. വെങ്കിടേശ്വരൻ, മണിലാൽ എന്നീ പ്രശസ്ത സിനിമ അണിയറ പ്രവർത്തകർ എത്തും. അവരുടെ നേതൃത്വത്തിൽ പിറ്റേദിവസം നടക്കുന്ന ടെക്നിക്കൽ വർക്ഷോപ്പ് നടത്തുന്നുണ്ട്. കുവൈത്തിലെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനും അവരുടെ കഴിവുകൾ വികസിപ്പിച്ചെടുക്കാനുമാണ് എല്ലാവർഷവും ഹ്രസ്വ ചലച്ചിത്ര മേള സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. മുൻവർഷങ്ങളിലെ പോലെ മേളയിലെത്തുന്ന മികച്ച സിനിമകൾ തന്നെയാണ് പരിപാടിയുടെ ഹൈലൈറ്റ്. പങ്കെടുക്കാൻ താൽപര്യമുള്ളവർ അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെടണം. കേരള അസോസിയേഷൻ പ്രസിഡൻറ് മണിക്കുട്ടൻ എടക്കാട്ട്, സെക്രട്ടറി പ്രവീൺ നന്തിലത്ത്, ട്രഷറർ ശ്രീനിവാസൻ മുനമ്പം, ഫെസ്റ്റിവൽ ഡയറക്ടർ വിനോദ് വലുപ്പറമ്പിൽ, ജോയൻറ് ഡയറക്ടർ ശ്രീലാൽ മുരളി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.