??????????????? ??????????? ?????????? ???????????? ??????????????? ???????????? ?? ???????? ?????? ?????? ????????? ???? ??????? ????? ???? ???????? ??????????

കാർത്തികപ്പള്ളി അസോസിയേഷൻ ഉദ്ഘാടനം

കുവൈത്ത് സിറ്റി: ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി നിവാസികളുടെ കുവൈത്തിലെ കൂട്ടായ്മയായ കാർത്തികപ്പള്ളി എക്സ്​പാറ്റ് ഇൻ കുവൈത്ത് (കെയ്ക്ക്) വേൾഡ് മലയാളി കൗൺസിൽ മുൻ ഗ്ലോബൽ ചെയർമാനും ബഹ്റൈൻ ഡെയ്ലി ട്രിബ്യൂൺ ചീഫ് എഡിറ്ററുമായ സോമൻ ബേബി ഉദ്ഘാടനം ചെയ്തു.  പ്രവാസി ഭാരത് പുരസ്​കാര ജേതാവും കാർത്തികപ്പള്ളി നിവാസിയുമാണ് ഇദ്ദേഹം. അബ്ബാസിയ ശ്ലോമോ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ്  മാമൻ ഗീവർഗീസ്​ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എബി സാമുവേൽ സ്വാഗതവും ട്രഷറർ ജേക്കബ് നന്ദിയും പറഞ്ഞു. വൈസ്​ പ്രസിഡൻറ് ഫിന്നി ചെറിയാൻ, കായംകുളം പ്രവാസി സംഘടനാ വൈസ്​ പ്രസിഡൻറ് ടോം ജേക്കബ്, അലക്സ്​ ബേബി എന്നിവർ സംസാരിച്ചു. 
രക്ഷാധികാരി ജേക്കബ് വർഗീസിനെ ജോയൻറ് സെക്രട്ടറി ജോൺ വർഗീസ്​ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് കലാഭവൻ വിബിനും സംഘവും അവതരിപ്പിച്ച മിമിക്സും ഗാനമേളയുമുണ്ടായിരുന്നു.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.