കുവൈത്ത് സിറ്റി: കുവൈത്ത് അധിനിവേശകാലത്ത് ഇറാഖ് സൈന്യം ഉപേക്ഷിച്ച നാല് ബോംബ് ഷെല്ലുകള്‍ കണ്ടത്തെി. അബ്ദുല്ല അല്‍ മുബാറക് പ്രോജക്ടിന്‍െറ പടിഞ്ഞാറ് ഭാഗത്തായാണ് പീരങ്കി ഷെല്ലുകളും ബോംബുകളും കണ്ടത്തെിയത്. 1990 ആഗസ്റ്റ് രണ്ടിനാണ് കുവൈത്തിന്‍െറ നിയന്ത്രണഭൂമിയിലേക്ക് ഇറാഖ് സൈന്യം ഇരമ്പിക്കയറിയത്. കുവൈത്തിനെ ഇറാഖിന്‍െറ 19ാമത് ഗവര്‍ണറേറ്റ് ആക്കുകയായിരുന്നു സദ്ദാമിന്‍െറ ലക്ഷ്യം. കുവൈത്തിലെ 700ഓളം എണ്ണക്കിണറുകള്‍ക്കാണ് തീയിട്ടത്.
അധിനിവേശം നടന്ന് മണിക്കൂറുകള്‍ക്കകം ഐക്യരാഷ്ട്രസഭ രക്ഷാസമിതി 660ാം പ്രമേയത്തിലൂടെ നിബന്ധനകളില്ലാതെ പിന്മാറാന്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങാതിരുന്ന സദ്ദാം കൂടുതല്‍ ആക്രമണങ്ങളഴിച്ചുവിടുകയായിരുന്നു. യു.എന്‍ ചര്‍ട്ടറിന്‍െറ ഏഴാം ചാപ്റ്റര്‍ പ്രകാരം അനുമതി ലഭിച്ചതിനത്തെുടര്‍ന്ന് അമേരിക്കയുടെ
നേതൃത്വത്തില്‍ രൂപവത്കരിച്ച സഖ്യസേനയാണ് ഒടുവില്‍ 1991 ജനുവരി 16ന് കുവൈത്തിന്‍െറ രക്ഷക്കത്തെിയത്. കുവൈത്തില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന്
1990 നവംബര്‍ 29ന് ഐക്യരാഷ്ട്രസംഘടന നല്‍കിയ അന്ത്യശാസനാ സമയപരിധിയായ 1991 ജനുവരി 15നും സദ്ദാം ഹുസൈന്‍ അംഗീകരിക്കാത്ത പശ്ചാത്തലത്തിലാണ് യുദ്ധം തുടങ്ങിയത്. സൗദിയിലും മറ്റും
താവളമൊരുക്കി സഖ്യസേന ഇറാഖിനെ ആക്രമിക്കുകയായിരുന്നു. അന്ന് ഉപേക്ഷിച്ചുപോയ ആയുധശേഷിപ്പുകളിലൊന്നാണ് ഇപ്പോള്‍ ലഭിച്ചതെന്നാണ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.