കുവൈത്ത് സിറ്റി: അല്‍ഹിന്ദ് ട്രാവല്‍സിന്‍െറ സാല്‍മിയ ബ്രാഞ്ചില്‍ ഹൈടെക് കവര്‍ച്ച. ലോക്കര്‍ ഇളക്കിയെടുത്ത് കൊണ്ടുപോയി. 10,000 ദീനാര്‍ മോഷണം പോയി. ജീവനക്കാരുടെ അഞ്ച് പാസ്പോര്‍ട്ടുകളും സര്‍ട്ടിഫിക്കറ്റുകളും ഉള്‍പ്പെടെ നഷ്ടപ്പെട്ടു. ലോക്കറിലായിരുന്നു ഇത്. രണ്ട് ലാപ്ടോപ്പുകളും നഷ്ടമായി. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. ചില്ല്, പൂട്ട് എന്നിവ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്.
സി.സി.ടി.വി കാമറയുടെ ഡി.വി.ആര്‍ ഇളക്കിയെടുത്ത് കൊണ്ടുപോയതിനാല്‍ മോഷ്ടാക്കളുടെ ദൃശ്യം ലഭ്യമല്ല. സമീപത്തെ കടയിലെ സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യത്തില്‍ ട്രാവല്‍സിന്‍െറ സമീപത്ത് കാര്‍ നിര്‍ത്തിയിട്ട് ആളിറങ്ങുന്നുണ്ട്.
പുലര്‍ച്ചെ ഒന്നേമുക്കാലിനാണ് ഇത്. വിദൂര ദൃശ്യമായതില്‍ ആളെ തിരിച്ചറിയല്‍ എളുപ്പമല്ല. മൂന്നുപേര്‍ പിടിച്ചാല്‍ മാത്രം എടുക്കാന്‍ കഴിയുന്ന ലോക്കര്‍ കവാടം വരെ നിരക്കി നീക്കിയതിന്‍െറ പാട് കാണാനുണ്ട്. രാവിലെ ഒമ്പതുമുതല്‍ രാത്രി ഒമ്പതുവരെയാണ് ട്രാവല്‍സിന്‍െറ പ്രവര്‍ത്തന സമയം. ജീവനക്കാര്‍ പൂട്ടിപ്പോയതിന് ശേഷം രാത്രി 12 വരെ കെട്ടിടത്തിന്‍െറ കാവല്‍ക്കാരന്‍ ഈ ഭാഗത്തുണ്ടായിരുന്നു. പിന്നീട് വേറെ ഭാഗത്തേക്ക് പോയ ഇയാള്‍ മൂന്നുമണിക്ക് വന്നപ്പോള്‍ ചില്ലും പൂട്ടും തകര്‍ത്ത നിലയില്‍ കാണുകയായിരുന്നു. ഉടന്‍ ഇദ്ദേഹം ബ്രാഞ്ച് ഇന്‍ ചാര്‍ജ് അമീറിനെ വിളിച്ചുവരുത്തി.
സ്ഥലത്തത്തെിയ അമീര്‍ അകത്തുകയറുന്നതിന് മുമ്പ് പൊലീസിനെ വിളിച്ചു.
പൊലീസ് അകത്തുകടന്ന് സ്ഥലം വിശദമായി പരിശോധിക്കുകയും വിരലടയാളം ശേഖരിക്കുകയും ചെയ്തു. ഒരാഴ്ച മുമ്പ് സമീപത്തെ ബക്കാലയിലും കവര്‍ച്ച നടന്നിരുന്നു. ഉത്തരേന്ത്യന്‍ സ്വദേശി നടത്തുന്ന ഈ കടയിലെ ജീവനക്കാരിലധികവും മലയാളികളാണ്. വിദേശികള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് നേരെ നിരന്തരം അതിക്രമങ്ങളുണ്ടാവുന്നത് പ്രവാസി സമൂഹത്തെ ആശങ്കയിലാഴ്ത്തുന്നു. ഫര്‍വാനിയ, അബ്ബാസിയ ഭാഗങ്ങളിലും നേരത്തെ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.