കുവൈത്ത് സിറ്റി: ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ രണ്ടു മാസത്തിലധികമായി കുവൈത്തില്‍ നടന്നുവരുന്ന യമന്‍ സമാധാന ചര്‍ച്ച ശനിയാഴ്ച അവസാനിക്കും. ഒത്തുതീര്‍പ്പ് തീരുമാനങ്ങളൊന്നുമാവാതെയാണ് ചര്‍ച്ച അവസാനിക്കുന്നത്.
അതേസമയം, ചര്‍ച്ചയില്‍ പുരോഗതിയുണ്ടായെന്നും അനുരഞ്ജന ശ്രമം തുടരുമെന്നും ചര്‍ച്ചക്ക് നേതൃത്വം നല്‍കുന്ന ഐക്യരാഷ്ട്രസഭാ പ്രതിനിധി ഇസ്മായില്‍ വലദുശൈഖ് പറഞ്ഞു. കുവൈത്തിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. ഹൂതികളും മുന്‍ പ്രസിഡന്‍റ് അബ്ദുല്ല അല്‍ സാലിഹിനെ പിന്തുണക്കുന്നവരും ചേര്‍ന്ന് പ്രത്യേക ഭരണസമിതി രൂപവത്കരിക്കാന്‍ തീരുമാനിച്ചതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്.
ഇതോടെ, കഴിഞ്ഞയാഴ്ച നാട്ടിലേക്ക് മടങ്ങിയ യമന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ അവസാനഘട്ട ചര്‍ച്ചകള്‍ക്കായി കഴിഞ്ഞദിവസം കുവൈത്തില്‍ തിരിച്ചത്തെിയിരുന്നു.
വെള്ളിയാഴ്ച വലദുശൈഖ് സര്‍ക്കാര്‍ പ്രതിനിധികളുമായും ഹൂതി വിമതരുമായും ചര്‍ച്ച നടത്തി. യു.എന്‍ നിര്‍ദേശത്തോട് അനുകൂലമായി പ്രതികരിച്ച സര്‍ക്കാര്‍ അനുകൂല വിഭാഗത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. നേരത്തേ, ചര്‍ച്ചയില്‍ പങ്കെടുക്കുന്ന പ്രധാന കക്ഷിയായ യമന്‍ സര്‍ക്കാര്‍ പ്രതിനിധികളെ മാറ്റിനിര്‍ത്തി മറ്റു രണ്ടു വിഭാഗങ്ങള്‍ ചേര്‍ന്ന് ഭരണം നടത്താനുള്ള നീക്കം ആരംഭിച്ചതോടെ ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാതെ യു.എന്‍ ദൂതന്‍ വലദുശൈഖും പ്രതിസന്ധിയിലായിരുന്നു.
ചര്‍ച്ചകള്‍ എന്നന്നേക്കുമായി അവസാനിക്കുകയല്ളെന്നും അതേസമയം, തുടര്‍ ചര്‍ച്ചയുടെ തീയതിയും സ്ഥലവും ഈ ഘട്ടത്തില്‍ പറയാന്‍ കഴിയില്ളെന്നും അദ്ദേഹം വ്യക്തമാക്കി. യമനില്‍ സമാധാനം സ്ഥാപിക്കുന്നതിന് സഹകരിക്കുന്ന 18 രാജ്യങ്ങളിലെ അംബാസഡര്‍മാരുമായി അദ്ദേഹം വെള്ളിയാഴ്ച കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.