കുവൈത്ത് സിറ്റി: അഞ്ചുലക്ഷം വ്യാജ മരുന്നുകള്‍ പിടികൂടിയ സംഭവത്തില്‍ ആഭ്യന്തരമന്ത്രാലയം അന്വേഷണം ഊര്‍ജിതമാക്കുന്നു. സംഭവത്തില്‍ നേര്‍ക്കുനേരെ പങ്കാളികളായവരെ പിടികൂടിയെങ്കിലും ഇവര്‍ക്ക് വ്യാജമരുന്നുകള്‍ കുവൈത്തിലത്തെിക്കാന്‍ സഹായം നല്‍കിയവരെ കുറിച്ചും ഏതുമാര്‍ഗത്തിലൂടെയാണ് ഇവ എത്തിയതെന്നും കണ്ടത്തൊനുള്ള തകൃതിയായ അന്വേഷണത്തിന് തുടക്കമിട്ടതായി ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനല്‍ സുരക്ഷാകാര്യ അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുല്‍ ഹമീദ് അല്‍അവദി വ്യക്തമാക്കി. ഇന്ത്യക്കാരിയും ബംഗാളിയും രണ്ട് ഈജിപ്തുകാരുമാണ് അറസ്റ്റിലായത്.
തുച്ഛമായ വിലക്ക് മരുന്നുകള്‍ വില്‍പന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്‍െറ അടിസ്ഥാനത്തില്‍ ആഭ്യന്തരമന്ത്രാലയം സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ രണ്ട് ഈജിപ്തുകാരാണ് ആദ്യം പിടിയിലായത്. ഇവരില്‍നിന്ന് പിടിച്ചെടുത്ത മരുന്നുകള്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ലാബുകളിലേക്കയച്ച് പരിശോധിച്ചപ്പോള്‍ വ്യാജമാണെന്നും അവയുടെ ഉപയോഗം മരണത്തിന് വരെ കാരണമായേക്കാമെന്നുമാണ് റിപ്പോര്‍ട്ട് ലഭിച്ചത്. തുടര്‍ന്ന്, ബംഗ്ളാദേശുകാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് ഇയാള്‍ ഇന്ത്യക്കാരിക്കുവേണ്ടിയാണ് ജോലിചെയ്യുന്നതെന്നും അവര്‍ക്ക് സൂഖ് മുബാറകിയയില്‍ വ്യാജമരുന്നുകള്‍ സൂക്ഷിക്കുന്ന കടയുണ്ടെന്നുമുള്ള വിവരം ലഭിച്ചത്. സൂഖ് മുബാറകിയയിലെ കടയില്‍ മിന്നല്‍പരിശോധന നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ അഞ്ചുലക്ഷത്തോളം വ്യാജ മരുന്നുകളും ഗുളികകളുമാണ് കണ്ടെടുത്തത്. ഇവിടെനിന്നും പിടിച്ചെടുത്ത മരുന്നുകളുടെ സാമ്പിളുകള്‍ ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ലാബുകളിലേക്കയച്ച് പരിശോധിച്ചപ്പോള്‍ വ്യാജമാണെന്ന് തെളിഞ്ഞു. പലതിലും കുവൈത്തില്‍ നിരോധിക്കപ്പെട്ട രാസപദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്. പിടിച്ചെടുത്ത വ്യാജ മരുന്നുകള്‍ ക്രിമിനല്‍ എവിഡന്‍സസ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്‍റിന് കീഴിലെ ഫോര്‍ജറി യൂനിറ്റിലേക്ക് മാറ്റുകയും പിടിയിലായവരെ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.