കുവൈത്ത് സിറ്റി: വിഷ മദ്യം കഴിച്ചതിനെ തുടര്‍ന്ന് കുവൈത്ത് സബാഹിയയില്‍ താമസ സ്ഥലത്ത് രണ്ട് മലയാളികളെ മരിച്ച നിലയില്‍ കണ്ടത്തെി. കോഴിക്കോട് കല്ലായി മൂന്നാംകണ്ടത്തില്‍ മുഹമ്മദ് കോയയുടെ മകന്‍ റഫീക്ക് (41), കൊല്ലം പുനലൂര്‍ നെടുങ്കയം പേപ്പര്‍മില്ലിന് സമീപം ബദറുദ്ദീന്‍െറ മകന്‍ ശ്യംജീര്‍ ബദര്‍ (33) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സബാഹിയ ബ്ളോക്ക് നാലില്‍ സ്വദേശി വീടിനോട് ചേര്‍ന്ന ഒൗട്ട് ഹൗസിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്തെിയത്. അറബി വീട്ടിലേക്ക് ജോലിക്ക് വന്ന ശ്യംജീര്‍ അവിടെ നിന്ന് ഒളിച്ചോടിയ ശേഷം ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. അറബി വീട്ടില്‍ ഡ്രൈവറായിരുന്നു റഫീക്ക്. പെരുന്നാള്‍ ആഘോഷത്തിനായി പുനലൂര്‍ സ്വദേശി സുരേഷ് വാടകക്കെടുത്ത ഒൗട്ട് ഹൗസില്‍ ഒന്നിച്ച് കൂടിയതായിരുന്നു നാല് പേരും. മദ്യപാനവും ബഹളവും മൂലം അടുത്ത മുറികളിലെ താമസക്കാര്‍ക്ക് ഇവര്‍ ശല്യം സൃഷ്ടിച്ചിരുന്നതായും പറയുന്നു. ഇതോടെ ഒൗട്ട് ഹൗസിന്‍െറ മേല്‍നോട്ടക്കാരനായ ശ്രീലങ്കന്‍ സ്വദേശി മുറി വിട്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. വാക്കുതര്‍ക്കം രൂക്ഷമായതോടെ സുരേഷ് മുറിവിട്ടുപോയി. ഇയാള്‍ തിരിച്ചുവന്നപ്പോഴാണ് രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസത്തെിയാണ് മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയത്. പോസ്റ്റ്മോര്‍ട്ടത്തിലാണ് ഷേവിങ് ലോഷന്‍ മദ്യമായി ഉപയോഗിച്ചതാണ് മരണകാരണമെന്ന് വ്യക്തമായത്. നസീമയാണ് ശ്യംജീറിന്‍െറ മാതാവ്. ഭാര്യ: ഷാഹിന. ആറ് വയസ്സുള്ള മകനുണ്ട്. റഫീഖിന്‍െറ ഭാര്യ: റഹിയാനത്ത്. മക്കള്‍: മുഹമ്മദ് കോയ, യാസര്‍ അറഫാത്ത്,റസീന, റഹല. ഫര്‍വാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച രണ്ട് പേരുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.