കുവൈത്ത് സിറ്റി: കാസര്‍കോട് എക്സ്പാട്രിയേറ്റ്സ് അസോസിയേഷന്‍ (കെ.ഇ.എ) കുവൈത്തിന്‍െറ 10ാം വാര്‍ഷികത്തോടനുബന്ധിച്ച് ‘കാസര്‍കോട് ഉത്സവ്’ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അടുത്തമാസം ആറിന് രാവിലെ ഒമ്പതുമുതല്‍ അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളിലാണ് പരിപാടി. സ്ത്രീകള്‍ക്കായി പാചക മത്സരം, മൈലാഞ്ചി മത്സരം, കുട്ടികള്‍ക്കായി രചനാ മത്സരങ്ങള്‍, ‘പട്ടിണി ഒരു യാഥാര്‍ഥ്യമാണ്’ സെമിനാര്‍, നേത്രപരിശോധനാ ക്യാമ്പ്, കലാസന്ധ്യ, തെയ്യം, മാജിക് ഷോയും ബോംബെ അസ്ലം, ജോബി ജോണ്‍, പ്രീതി വാര്യര്‍ തുടങ്ങിയവര്‍ അണിനിരക്കുന്ന സംഗീതവിരുന്നും അരങ്ങേറും. ഡോ.പി.എ. ഇബ്രാഹീം ഹാജിയെ ആദരിക്കും. കാസര്‍കോട്ടെ മലയോരമേഖലയില്‍ ഒരുനേരത്തെ ആഹാരത്തിനുപോലും വകയില്ലാത്ത, ഒറ്റപ്പെട്ടുപോയ കുടുംബങ്ങള്‍ക്ക് ഒരുകൈ സഹായം എന്ന നിലക്ക് നടപ്പാക്കുന്ന ‘നമുക്കും നല്‍കാം ഒരു നേരത്തെ ഭക്ഷണം’ എന്നതാണ് 10ാം വാര്‍ഷികത്തോടനുബന്ധിച്ച് നടപ്പാക്കുന്ന പ്രത്യേക ജീവകാരുണ്യ പദ്ധതിയെന്നും ഭാരവാഹികള്‍ അറിയിച്ചു. പ്രസിഡന്‍റ് ഹമീദ് മധൂര്‍, ജന. സെക്രട്ടറി സുധന്‍ ആവിക്കര, മറ്റു ഭാരവാഹികളായ സഗീര്‍ തൃക്കരിപ്പൂര്‍, സലാം കളനാട്, രാമകൃഷ്ണന്‍ കള്ളാര്‍, സി.എച്ച്. മുഹമ്മദ് കുഞ്ഞി, സി.എച്ച്. അബൂബക്കര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.