കുവൈത്ത് സിറ്റി: രാജ്യത്തിന്‍െറ പൊതുചെലവ് നിയന്ത്രിക്കുന്നതിന്‍െറ ഭാഗമായി ഇന്ധന സബ്സിഡി നിയന്ത്രിക്കുന്നത് സംബന്ധിച്ച നടപടികള്‍ അന്തിമഘട്ടത്തിലേക്ക്. സബ്സിഡി സമിതി ഇതുസംബന്ധിച്ച പഠനം പൂര്‍ത്തിയാക്കിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഡിസംബര്‍ അവസാനം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് സൂചന. റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, സബ്സിഡി കാര്യമായി വെട്ടിക്കുറച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, സബ്സിഡി വെട്ടിക്കുറച്ചാല്‍ പെട്രോളിന് ലിറ്ററിന് 69 ശതമാനവും ഗ്യാസിന് 88 ശതമാനവും വര്‍ധനയാണ് സമിതി ശിപാര്‍ശ ചെയ്തതെന്നാണ് അറിയുന്നത്. അതോടൊപ്പം, സബ്സിഡി പൂര്‍ണമായി ഒഴിവാക്കുകയെന്ന നിര്‍ദേശവും സമിതിയുടെ പരിഗണനയിലുണ്ട്. അങ്ങനെയെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 250 ഫില്‍സ് വരെയായി ഉയരാനും സാധ്യതയുണ്ട്. ഈ വര്‍ഷം തുടക്കത്തില്‍ ഡീസല്‍, മണ്ണെണ്ണ, വിമാന ഇന്ധനം എന്നിവക്കുള്ള സബ്സിഡി കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതേതുടര്‍ന്ന് ഡീസലിനും മണ്ണെണ്ണക്കും നേരത്തേ ലിറ്ററിന് 55 ഫില്‍സുണ്ടായിരുന്നത് 170 ഫില്‍സായി ഉയര്‍ന്നു. എന്നാല്‍, ഇതിനുപിന്നാലെ അവശ്യ സാധനങ്ങളുടെ വിലയില്‍ വര്‍ധനയുണ്ടായതിനെ തുടര്‍ന്ന് വില കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഫെബ്രുവരി ഒന്നുമുതല്‍ ലിറ്ററിന് 110 ഫില്‍സായി ഡീസലിന്‍െറയും മണ്ണെണ്ണയുടെയും വില. ഡീസല്‍, മണ്ണെണ്ണ സബ്സിഡി നിയന്ത്രണം നടപ്പായതിനുശേഷമുള്ള അവസ്ഥ വിലയിരുത്തി പെട്രോള്‍, വെള്ളം, വൈദ്യുതി തുടങ്ങിയവക്കുള്ള സബ്സിഡികളും ക്രമാനുഗതമായി പിന്‍വലിക്കാനാണ് സര്‍ക്കാര്‍ നീക്കം. സബ്സിഡി ഇനത്തില്‍ പ്രതിവര്‍ഷം ചെലവാകുന്ന തുകയുടെ 20 ശതമാനം ലാഭിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് വിദഗ്ധ സമിതി സമര്‍പ്പിച്ചിരുന്നത്. സമീപകാലത്തായി പൊതുചെലവ് ക്രമാതീതമായി വര്‍ധിച്ചതാണ് സര്‍ക്കാറിനെ സബ്സിഡി വെട്ടിക്കുറക്കുന്നതടക്കമുള്ള സാമ്പത്തിക നിയന്ത്രണത്തിന് പ്രേരിപ്പിച്ചത്.
10 വര്‍ഷത്തിനിടെ പൊതുചെലവ് വളര്‍ച്ച 20.4 ശതമാനമായി വര്‍ധിച്ചപ്പോള്‍ വരുമാന വളര്‍ച്ച 16.2 ശതമാനം മാത്രമായിരുന്നു. 2004-05 സാമ്പത്തിക വര്‍ഷത്തില്‍ 116 കോടി ദീനാറാണ് സബ്സിഡിക്കായി സര്‍ക്കാര്‍ ചെലവഴിച്ചിരുന്നതെങ്കില്‍ 2012-13 ആയപ്പോഴേക്കും അത് 505 കോടിയിലത്തെുകയായിരുന്നു. 23 ശതമാനം വാര്‍ഷിക വര്‍ധന. ലോകബാങ്ക്, അന്താരാഷ്ട്ര നാണയനിധി തുടങ്ങിയ സ്ഥാപനങ്ങളും കുവൈത്തിന്‍െറ പൊതുചെലവ് ഗണ്യമായി കുറക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.
എണ്ണയെ മാത്രം ആശ്രയിക്കുന്ന രാജ്യത്തെ സാമ്പത്തിക ഭദ്രത നിലവിലെ അവസ്ഥയില്‍ അധികകാലം നിലനില്‍ക്കില്ളെന്ന തിരിച്ചറിവിലാണ് സ്ബസിഡി നിയന്ത്രണമടക്കമുള്ള പൊതുചെലവ് കുറക്കലിലേക്ക് സര്‍ക്കാര്‍ നീങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.