കുവൈത്ത് സിറ്റി: രാജ്യങ്ങള്‍ക്കിടയില്‍ സമാധാനവും സ്നേഹബന്ധങ്ങളും ഊട്ടിയുറപ്പിക്കുക എന്ന സന്ദേശവുമായി ‘യൂത്ത് ഓഫ് ഒമാന്‍’ എന്ന പേരില്‍ ഒമാന്‍ സര്‍ക്കാര്‍ ഒരുക്കിയ കപ്പല്‍ കുവൈത്ത് തീരത്തണഞ്ഞു. സമാധാനത്തിന്‍െറ ദൂതുമായി രണ്ടാംതവണയാണ് ഇത്തരത്തിലൊരു കപ്പല്‍യാത്ര സംഘടിപ്പിക്കുന്നതെന്ന് കുവൈത്തിലെ ഒമാന്‍ അംബാസഡര്‍ ഹാമിദ് ബിനു സഈദ് കുവൈത്ത് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. ശുവൈഖ് തുറമുഖത്തത്തെിയ കപ്പല്‍സംഘത്തെ സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
തങ്ങള്‍ മുന്നോട്ടുവെക്കുന്ന സന്ദേശങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന രാജ്യമെന്ന നിലക്കും മാനുഷിക സേവന പ്രവര്‍ത്തന മേഖലകളില്‍ കൂടുതല്‍ സംഭാവനകള്‍ അര്‍പ്പിക്കുന്ന രാജ്യമെന്ന നിലക്കുമാണ് കുവൈത്തിനെ ആദ്യസന്ദര്‍ശനത്തിന്‍െറ താവളമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. സന്ദര്‍ശിക്കുന്ന രാജ്യങ്ങളില്‍ പരസ്പര സ്നേഹത്തിന്‍െറയും സമാധാനത്തിന്‍െറയും സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തില്‍ ഇതിന് മുമ്പ് 1979ലും ഒമാന്‍ യുവാക്കളുടെ സംഘം കപ്പല്‍സഞ്ചാരം നടത്തിയിരുന്നു.
പരസ്പര സഹകരണവും വിശ്വാസവും വളര്‍ത്താനും ഹൃദയങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാനും ഇത്തരം യാത്രകള്‍ക്കു കഴിയും. ഒമാനില്‍നിന്നും മറ്റ് ജി.സി.സി രാജ്യങ്ങളില്‍നിന്നുമുള്ള സമുദ്ര യാത്രികര്‍ക്കുപുറമെ മറ്റ് ഒമ്പത് രാജ്യങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട യുവാക്കളുമടക്കം 90 പേരാണ് കപ്പലിലുള്ളത്. 2014ല്‍ ഹോളണ്ടില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ആധുനിക സൗകര്യങ്ങളോടുകൂടിയ കപ്പലിലാണ് സംഘത്തിന്‍െറ യാത്ര. 87 മീറ്റര്‍ നീളം വരുന്ന കപ്പല്‍ ഭീമാകാരമായ കപ്പലുകളുടെ കൂട്ടത്തിലാണ് എണ്ണപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.