കുവൈത്ത് സിറ്റി: രാജ്യത്ത് ജീവകാരുണ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും സംഘടനകളിലും ഭൂരിഭാഗവും അനധികൃതമെന്ന് സര്‍ക്കാര്‍. രാജ്യത്തുള്ള 153 ജീവകാരുണ്യ സൊസൈറ്റികളില്‍ 141നും ലൈസന്‍സില്ല. 12 എണ്ണം മാത്രമാണ് നിയമപരമായ വ്യവസ്ഥകള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്നത്. അനധികൃത സംഘങ്ങളില്‍ 34 എണ്ണം സര്‍ക്കാര്‍ അടച്ചുപൂട്ടിക്കഴിഞ്ഞു. ബാക്കി 107 എണ്ണവും പൂട്ടാനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയാണെന്ന് സാമൂഹിക മന്ത്രാലയത്തിന് കീഴിലെ ചാരിറ്റി സൊസൈറ്റീസ് ആന്‍ഡ് ഡോണര്‍ ഓര്‍ഗനൈസേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് അണ്ടര്‍ സെക്രട്ടറി ഡോ. മതാര്‍ അല്‍മുതൈരി അറിയിച്ചു. ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളുടെ മറവില്‍ അനധികൃതമായി ധനശേഖരണം നടക്കുന്നതായ പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് ഇവക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചുതുടങ്ങിയത്. തീവ്രവാദ സംഘങ്ങള്‍ക്കുവേണ്ടിവരെ ചില സംഘടനകള്‍ പണംപിരിക്കുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. സിറിയന്‍ ദുരിതബാധിതരെ സഹായിക്കുന്നതിനായി ശേഖരിക്കുന്ന പണം ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള സംഘങ്ങളുടെ അക്കൗണ്ടിലേക്കവരെ എത്തുന്നതായാണ് ആരോപണം. അമേരിക്കയടക്കമുള്ള പാശ്ചാത്യരാജ്യങ്ങള്‍ ഇത്തരം ആക്ഷേപങ്ങളുന്നയിക്കുകയും ചില ജീവകാരുണ്യ സംഘങ്ങളെ കരിമ്പട്ടികയില്‍പെടുത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടികള്‍ കര്‍ശനമാക്കിയത്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘങ്ങളില്‍ ചിലത് സര്‍ക്കാറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുതന്നെയില്ല. മറ്റു പലതിനും ആവശ്യമായ ലൈസന്‍സ് നേടിയെടുക്കാനോ കാലാവധി കഴിഞ്ഞവ പുതുക്കാനോ ആയിട്ടില്ല. ഇത്തരം സൊസൈറ്റികളാണ് സര്‍ക്കാര്‍ അടച്ചുപൂട്ടിക്കൊണ്ടിരിക്കുന്നത്. പള്ളികള്‍വഴിയുള്ള ധനശേഖരണം പൂര്‍ണമായും നിരോധിച്ച സാമൂഹിക മന്ത്രാലയം അവ പൂര്‍ണമായും ഇലക്ട്രോണിക്വത്കരിക്കാനുള്ള ശ്രമത്തിലാണ്. ചാരിറ്റി സൊസൈറ്റീസ് ആന്‍ഡ് ഡോണര്‍ ഓര്‍ഗനൈസേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍െറ ഇതുസംബന്ധിച്ച നിര്‍ദേശത്തിന് അണ്ടര്‍ സെക്രട്ടറി ഡോ. മതാര്‍ അല്‍മുതൈരി അംഗീകാരം നല്‍കിക്കഴിഞ്ഞു. നിലവില്‍ സ്റ്റാമ്പുകള്‍ വില്‍ക്കുന്നതുപോലുള്ള ഇലക്ട്രോണിക് മെഷീനുകള്‍ ഷോപ്പിങ് കോംപ്ളക്സുകളിലും സര്‍ക്കാര്‍ ഓഫിസുകളിലും സ്ഥാപിക്കാനാണ് പദ്ധതി. ലൈസന്‍സുള്ള ജീവകാരുണ്യ സൊസൈറ്റികള്‍ക്ക് മന്ത്രാലയത്തിന്‍െറ അനുമതിയോടെ ഇത്തരം മെഷീനുകള്‍ സ്ഥാപിക്കാം. ഈ സംവിധാനം നടപ്പാവുന്നതോടെ ധനശേഖരണം കൂടുതല്‍ സുതാര്യവും കൃത്യമായ രേഖകളുള്ളതുമാവുമെന്നാണ് മന്ത്രാലയത്തിന്‍െറ കണക്കുകൂട്ടല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.